---
title: "തൊടുപുഴയിൽ പാഴ്‌സല്‍ വണ്ടി വഴിയാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചു കയറി: പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു"
english_title: "In Thodupuzha, a parcel cart rammed into passers-by"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109367/in-thodupuzha-a-parcel-cart-rammed-into-passers-by"
published_at: "2023-04-17T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643cf5726b189_Screenshot_2023-04-17-12-51-33-05_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തൊടുപുഴയിൽ പാഴ്‌സല്‍ വണ്ടി വഴിയാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചു കയറി: പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

> **Lead Summary:** **എറണാകുളം**: മൂവാറ്റുപുഴ മടക്കത്താനത്ത് നിയന്ത്രണം വിട്ട വാഹനമിടിച്ച് പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. മടക്കത്താനം കൂവേലിപ്പടി സ്വദേശികളായ പ്രജേഷ് പോൾ , മകൾ അൽന (ഒന്നര വയസ്സ്), മേരി ജോൺ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട പാഴ്സല്‍ വണ്ടി ഇവരുടെ നേരെ ഇടിച്ചു കയറുകയായിരുന്നു. മൂന്ന് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു.

## Article Content

**എറണാകുളം**: മൂവാറ്റുപുഴ മടക്കത്താനത്ത് നിയന്ത്രണം വിട്ട വാഹനമിടിച്ച് പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. മടക്കത്താനം കൂവേലിപ്പടി സ്വദേശികളായ പ്രജേഷ് പോൾ , മകൾ അൽന (ഒന്നര വയസ്സ്), മേരി ജോൺ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട പാഴ്സല്‍ വണ്ടി ഇവരുടെ നേരെ ഇടിച്ചു കയറുകയായിരുന്നു. മൂന്ന് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു.

തൊടുപുഴ– മൂവാറ്റുപുഴ റോഡിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് വാഴക്കുളം മടക്കത്താനത്ത് അപകടമുണ്ടായത്. സാധനങ്ങള്‍ വാങ്ങുവാനായി കടയിലേക്കിറങ്ങിയതായിരുന്നു പ്രദേശവാസിയായ മേരി. മേരിയുടെ അയല്‍വാസിയാണ് പ്രജേഷ്. അപകടത്തില്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഡ്രൈവര്‍ എല്‍ദോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മേരിയുടെ മൃതദേഹം മൂവാറ്റുപുഴ താലൂക്കാശുപത്രിയിലും പ്രജേഷിന്റെയും മകളുടെയും മൃതദേഹം തൊടുപുഴ താലൂക്കാശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109367/in-thodupuzha-a-parcel-cart-rammed-into-passers-by)