---
title: "പറശിനിക്കടവ് കോടല്ലൂർ ജി.എൽ.പി സ്കൂൾ കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നടന്നു"
english_title: "Koodaloor G L P school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109403/koodaloor-g-l-p-school"
published_at: "2023-04-17T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d1ed89072c_Screenshot_2023-04-17-15-47-25-75_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പറശിനിക്കടവ് കോടല്ലൂർ ജി.എൽ.പി സ്കൂൾ കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നടന്നു

> **Lead Summary:** **പറശിനിക്കടവ്**: കോടല്ലൂർ ജി.എൽ.പി സ്കൂൾ കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നടന്നു. എം. വി.ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു വിദ്യാ ഭ്യാസ വകുപ്പിന്റെ പ്ലാൻഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.

## Article Content

**പറശിനിക്കടവ്**: കോടല്ലൂർ ജി.എൽ.പി സ്കൂൾ കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നടന്നു. എം. വി.ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു വിദ്യാ ഭ്യാസ വകുപ്പിന്റെ പ്ലാൻഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.

നഗരസഭ ചെയർമാൻ പി.മുകുന്ദൻ അധ്യക്ഷത വഹിച്ചു. പി.ഡബ്ല്യു.ഡി അസി. എക്സി ക്യുട്ടീവ് എഞ്ചിനീയർ സാബു റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ന്മാരായ പി കെ മുഹമ്മദ് കുഞ്ഞി, കെ പി ഉണ്ണികൃഷ്ണൻ , ആമിന, പി പി ഉഷ ഹെഡ് മാസ്റ്റർ കെ പി മനോജ് കുമാർ ,കെ പി ശിവാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109403/koodaloor-g-l-p-school)