---
title: "മട്ടന്നൂർ പോലീസ് സ്റ്റേഷൻ വിഭജിക്കുന്നത് പരിഗണനയിൽ "
english_title: "Splitting of Mattanur Police Station under consideration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109410/splitting-of-mattanur-police-station-under-consideration"
published_at: "2023-04-17T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d2721d5040_Screenshot_2023-04-17-16-29-45-30_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# മട്ടന്നൂർ പോലീസ് സ്റ്റേഷൻ വിഭജിക്കുന്നത് പരിഗണനയിൽ 

> **Lead Summary:** **മട്ടന്നൂർ**: മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധി വിഭജിക്കാൻ സാധ്യതയേറി. നിലവിൽ ജില്ലയിൽ ഏറ്റവുമധികം സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന പോലീസ് സ്റ്റേഷനാണ് മട്ടന്നൂർ. ഇതിന് അനുസരിച്ച് ഉദ്യോഗസ്ഥർ ഇല്ലാത്തതും ജോലി ഭാരം കൂടുതലുള്ളതും കണക്കിൽ എടുത്താണ് സ്റ്റേഷൻ വിഭജിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ ആവശ്യം ആഭ്യന്തര വകുപ്പിന്റെ മുന്നിൽ ഉണ്ടെങ്കിലും സ്റ്റേഷൻ വിഭജനത്തിന് നടപടി ആയിരുന്നില്ല.

## Article Content

**മട്ടന്നൂർ**: മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധി വിഭജിക്കാൻ സാധ്യതയേറി. നിലവിൽ ജില്ലയിൽ ഏറ്റവുമധികം സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന പോലീസ് സ്റ്റേഷനാണ് മട്ടന്നൂർ. ഇതിന് അനുസരിച്ച് ഉദ്യോഗസ്ഥർ ഇല്ലാത്തതും ജോലി ഭാരം കൂടുതലുള്ളതും കണക്കിൽ എടുത്താണ് സ്റ്റേഷൻ വിഭജിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ ആവശ്യം ആഭ്യന്തര വകുപ്പിന്റെ മുന്നിൽ ഉണ്ടെങ്കിലും സ്റ്റേഷൻ വിഭജനത്തിന് നടപടി ആയിരുന്നില്ല.

ചാവശ്ശേരിയിലോ ചാലോടോ പുതിയ സ്റ്റേഷൻ വരുന്ന തരത്തിലുള്ള വിഭജനത്തിനാണ് ഒരുക്കങ്ങൾ നടക്കുന്നത്. മട്ടന്നൂർ നഗരസഭ, കീഴല്ലൂർ, കൂടാളി പഞ്ചായത്തുകൾ, ഇരിട്ടി നഗരസഭയിലെ 18 വാർഡുകൾ എന്നിവയാണ് മട്ടന്നൂർ സ്റ്റേഷന് കീഴിൽ വരുന്നത്. ഇരിട്ടി നഗരസഭയിലെ 18 വാർഡുകൾ പരിധിയാക്കി ചാവശ്ശേരിയിൽ സ്റ്റേഷൻ സ്ഥാപിക്കണം എന്നാണ് വകുപ്പിന്റെ പരിഗണനയിലുള്ള ഒരു നിർദേശം. കീഴല്ലൂർ, കൂടാളി പഞ്ചായത്തുകളെ ഉൾപ്പെടുത്തി ചാലോട് സ്റ്റേഷൻ സ്ഥാപിക്കണമെന്ന നിർദേശവുമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109410/splitting-of-mattanur-police-station-under-consideration)