---
title: "ആതിഖ് അഹമ്മദിന്റെ കൊലപാതകം: അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘം രൂപീകരിച്ചു"
english_title: "Atiq Ahmed's murder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109420/atiq-ahmeds-murder"
published_at: "2023-04-17T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d335097f13_Screenshot_2023-04-17-17-18-26-44_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ആതിഖ് അഹമ്മദിന്റെ കൊലപാതകം: അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘം രൂപീകരിച്ചു

> **Lead Summary:** ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി മുൻ എംപി ആതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകം അന്വേഷിക്കുന്നതിനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. എഡിജിപി ഭാനു ഭാസ്‌കറിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘമാണ് കേസ് അന്വേഷിക്കുക. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരമാണ് മൂന്നംഗ സംഘത്തെ രൂപീകരിച്ചത്.

## Article Content

ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി മുൻ എംപി ആതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകം അന്വേഷിക്കുന്നതിനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. എഡിജിപി ഭാനു ഭാസ്‌കറിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘമാണ് കേസ് അന്വേഷിക്കുക. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരമാണ് മൂന്നംഗ സംഘത്തെ രൂപീകരിച്ചത്.

കൊലപാതകത്തിന്റെ എല്ലാ വശങ്ങളും അന്വേഷിച്ച് സർക്കാരിന് റിപ്പോർട്ട് നൽകാനാണ് നിർദേശം. പോലീസിന് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കും. അക്രമികൾക്ക് പോലീസിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന ആരോപണവും ശക്തമാണ്. ഇങ്ങനെയെങ്കിൽ ഈ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം പ്രതിപക്ഷ   പാർട്ടികൾ ഉയർത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109420/atiq-ahmeds-murder)