---
title: "മദ്യത്തിനും മയക്കുമരുന്നിനും, അന്ധവിശ്വാസങ്ങൾക്കും എതിരായി ഏകദിനബോധവൽക്കരണ സെമിനാർ നടത്തി"
english_title: "Manathavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109424/manathavadi"
published_at: "2023-04-17T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d342ca3614_IMG-20230417-WA0129.jpg"
keywords: []
---

# മദ്യത്തിനും മയക്കുമരുന്നിനും, അന്ധവിശ്വാസങ്ങൾക്കും എതിരായി ഏകദിനബോധവൽക്കരണ സെമിനാർ നടത്തി

> **Lead Summary:**  കേരള സംസ്ഥാന സർക്കാർ സഹകരണ വകുപ്പിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി മദ്യത്തിനും മയക്കുമരുന്നിനും, അന്ധവിശ്വാസങ്ങൾക്കും എതിരായി ഏകദിന ബോധവൽക്കരണ സെമിനാർ നടത്തി.

## Article Content

 കേരള സംസ്ഥാന സർക്കാർ സഹകരണ വകുപ്പിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി മദ്യത്തിനും മയക്കുമരുന്നിനും, അന്ധവിശ്വാസങ്ങൾക്കും എതിരായി ഏകദിന ബോധവൽക്കരണ സെമിനാർ നടത്തി.

മാനന്തവാടി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ, തിരുനെല്ലി സർവ്വീസ് സഹകരണ ബാങ്ക്, കാട്ടിക്കുളം പബ്ലിക്ക് ലൈബ്രറി പഞ്ചായത്തിലെ ലൈബ്രറികൾ, സഹകരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തിയ സെമിനാർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ ജോണി ഉദ്ഘാടനം ചെയതു.തിരുനെല്ലി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ടി ഗോപിനാഥൻഅദ്ധ്യക്ഷത വഹിച്ചു. പനമരം ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സഹദേവൻ മുഖ്യ പ്രഭാക്ഷണം നടത്തി. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി, പഞ്ചായത്ത് സ്റ്റാൻ സിംഗ് കമ്മറ്റി ചെയർമാൻ കെ.രാധാകൃഷ്ണൻ,ക്ഷിരസംഘം പ്രസിഡന്റുമാരായ വിവി രാമകൃഷ്ണൻ, പി.എൽ ബാവ, തിരുനെല്ലി ബാങ്ക് പ്രസിഡന്റ് ടി.വസന്തകൃഷ്ണൻ , ബാങ്ക് ഡയറക്ടർ സി.കെ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. തുടർന്ന് മദ്യവും,ന്യൂജൻമയക്കുമരുന്നും, അന്ധവിശ്വാസങ്ങളും എന്ന താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.അജയൻ മാസ്റ്റർ വിഷയത്തിൽ ക്ലാസ്സ് എടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109424/manathavadi)