---
title: "കെ എസ്​ യു സംസ്ഥാന കമ്മറ്റി നടത്തിയ ഏജീസ്​ ഓഫീസ്​ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്കെതിരെ പോലീസ്​ ജലപീരങ്കി പ്രയോഗിച്ചു."
english_title: "Conflict in Aegis Office March held by KSU State Committee. The police used water cannons against the activists."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109440/conflict-in-aegis-office-march-held-by-ksu-state-committee-the-police-used-water-cannons-against-the-activists"
published_at: "2023-04-17T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d4cdf9730a_ksu_k.jpg"
keywords: []
---

# കെ എസ്​ യു സംസ്ഥാന കമ്മറ്റി നടത്തിയ ഏജീസ്​ ഓഫീസ്​ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്കെതിരെ പോലീസ്​ ജലപീരങ്കി പ്രയോഗിച്ചു.

> **Lead Summary:** **തിരുവനന്തപുരം: **എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളുടെ കാവിവത്കരണത്തിനെതിരെ കെ എസ്​ യു സംസ്ഥാന കമ്മറ്റി നടത്തിയ ഏജീസ്​ ഓഫീസ്​ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്കെതിരെ പോലീസ്​ ജലപീരങ്കി പ്രയോഗിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ച് എ.ജി.എസ് ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു.തുടർന്ന് നടന്ന സമ്മേളനം യു.ഡി.എഫ് കൺവീനർ എം.എം ഹസൻ ഉദ്ഘാടനം ചെയ്തു. പാഠം പുസ്തകങ്ങിലൂടെ വർഗീയ വിഷം കുത്തി വച്ച് കാവിവല്കരണ നയം നടത്തുന്ന കേന്ദ്ര സർക്കാർ ആർ.എസ്.എസിനും സംഘ പരിപാറിനും ഇഷ്ടമല്ലാത്ത ചരിത്ര യാഥാർഥ്യങ്ങളെ പാഠ പുസ്തകങ്ങളിൽ നിന്നും തുടച്ചു നീക്കുവാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയെ കാവി വത്കരിക്കാൻ അനുവദിക്കില്ലന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളുടെ കാവിവത്കരണത്തിനെതിരെ കെ എസ്​ യു സംസ്ഥാന കമ്മറ്റി നടത്തിയ ഏജീസ്​ ഓഫീസ്​ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്കെതിരെ പോലീസ്​ ജലപീരങ്കി പ്രയോഗിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ച് എ.ജി.എസ് ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു.തുടർന്ന് നടന്ന സമ്മേളനം യു.ഡി.എഫ് കൺവീനർ എം.എം ഹസൻ ഉദ്ഘാടനം ചെയ്തു. പാഠം പുസ്തകങ്ങിലൂടെ വർഗീയ വിഷം കുത്തി വച്ച് കാവിവല്കരണ നയം നടത്തുന്ന കേന്ദ്ര സർക്കാർ ആർ.എസ്.എസിനും സംഘ പരിപാറിനും ഇഷ്ടമല്ലാത്ത ചരിത്ര യാഥാർഥ്യങ്ങളെ പാഠ പുസ്തകങ്ങളിൽ നിന്നും തുടച്ചു നീക്കുവാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയെ കാവി വത്കരിക്കാൻ അനുവദിക്കില്ലന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109440/conflict-in-aegis-office-march-held-by-ksu-state-committee-the-police-used-water-cannons-against-the-activists)