---
title: "നിലവിലുള്ള നിയമത്തെ കൂടുതൽ ശക്തമായ വകുപ്പുകൾ ഉൾപ്പെടുത്തി പരിഷ്കരിക്കുമെന്ന് മന്ത്രി വീണ ജോർജ്."
english_title: "Minister Veena George said that the existing law will be amended by including stronger sections. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109442/minister-veena-george-said-that-the-existing-law-will-be-amended-by-including-stronger-sections"
published_at: "2023-04-17T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d4ec39bfc9_arogyamanthri.jpg"
keywords: []
---

# നിലവിലുള്ള നിയമത്തെ കൂടുതൽ ശക്തമായ വകുപ്പുകൾ ഉൾപ്പെടുത്തി പരിഷ്കരിക്കുമെന്ന് മന്ത്രി വീണ ജോർജ്.

> **Lead Summary:** **തിരുവനന്തപുരം : **ആരോഗ്യ പ്രവർത്തകരുടെ നേരെയുള്ള ആക്രമം ചെറുക്കുന്നതിന് നിലവിലുള്ള നിയമത്തെ കൂടുതൽ ശക്തമായ വകുപ്പുകൾ ഉൾപ്പെടുത്തി പരിഷ്കരിക്കുമെന്ന് മന്ത്രി വീണ ജോർജ്. കെ.ജി.എം.ഓ.എ അസോസിയേഷൻ ദിനാചരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചടങ്ങിൽ കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. ടി എൻ സുരേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന കെ ജെ മുഖ്യ സന്ദേശം നൽകി. കെ.ജി.എം.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ സുനിൽ പി.കെ മുൻ സംസ്ഥാന പ്രസിഡൻറ് ഡോ. ജി.എസ് വിജയകൃഷ്ണൻ ട്രഷറർ ഡോ. ജോബിൻ എഡിറ്റർ ഡോക്ടർ റീന എൻ.ആർ എന്നിവർ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പതിനാറാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം ജനറൽ ആശുപത്രി, ഒമ്പതാം വാർഡിലെ അശരണരായ രോഗികൾക്ക് ആശ്വാസവും സഹായവും പകർന്നു നൽകി സ്നേഹസമ്മാന വിതരണം നടത്തി.

## Article Content

**തിരുവനന്തപുരം : **ആരോഗ്യ പ്രവർത്തകരുടെ നേരെയുള്ള ആക്രമം ചെറുക്കുന്നതിന് നിലവിലുള്ള നിയമത്തെ കൂടുതൽ ശക്തമായ വകുപ്പുകൾ ഉൾപ്പെടുത്തി പരിഷ്കരിക്കുമെന്ന് മന്ത്രി വീണ ജോർജ്. കെ.ജി.എം.ഓ.എ അസോസിയേഷൻ ദിനാചരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചടങ്ങിൽ കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. ടി എൻ സുരേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന കെ ജെ മുഖ്യ സന്ദേശം നൽകി. കെ.ജി.എം.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ സുനിൽ പി.കെ മുൻ സംസ്ഥാന പ്രസിഡൻറ് ഡോ. ജി.എസ് വിജയകൃഷ്ണൻ ട്രഷറർ ഡോ. ജോബിൻ എഡിറ്റർ ഡോക്ടർ റീന എൻ.ആർ എന്നിവർ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പതിനാറാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം ജനറൽ ആശുപത്രി, ഒമ്പതാം വാർഡിലെ അശരണരായ രോഗികൾക്ക് ആശ്വാസവും സഹായവും പകർന്നു നൽകി സ്നേഹസമ്മാന വിതരണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109442/minister-veena-george-said-that-the-existing-law-will-be-amended-by-including-stronger-sections)