---
title: "കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്​പ്രസിന്‍റെ ആദ്യ പരീക്ഷണയോട്ടം പൂർത്തിയായി."
english_title: "The first trial run of the Vandebharat Express allotted to Kerala has been completed."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109447/the-first-trial-run-of-the-vandebharat-express-allotted-to-kerala-has-been-completed"
published_at: "2023-04-17T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d566b05bf7_sfsg.jpg"
keywords: []
---

# കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്​പ്രസിന്‍റെ ആദ്യ പരീക്ഷണയോട്ടം പൂർത്തിയായി.

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്​പ്രസിന്‍റെ ആദ്യ പരീക്ഷണയോട്ടം പൂർത്തിയായി. പുലര്‍ച്ച 5.10ന് തിരുവനന്തപുരത്തുനിന്ന്​ പുറപ്പെട്ട ട്രെയിൻ ഏഴു മണിക്കൂറും 10 മിനിറ്റുമെടുത്ത്​ ഉച്ചക്ക്​​ 12നാണ്​ കണ്ണൂരിലെത്തിയത്​. നിലവിലെ ഏറ്റവും വേഗത്തിലോടുന്ന ട്രെയിനുമായി താരതമ്യം ചെയ്യുമ്പോൾ 47 മിനിറ്റിന്‍റെ സമയ ലാഭമേ കണ്ണൂരിലുള്ളവർക്കും കിട്ടൂ. തിരുവനന്തപുരത്തുനിന്ന്​ ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ പുറപ്പെടുന്ന രാജധാനി എക്സ്​പ്രസ്​ 7.57 മണിക്കൂർകൊണ്ട്​ കണ്ണൂരിലെത്തുന്നുണ്ട്​.

## Article Content

**തിരുവനന്തപുരം: **കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്​പ്രസിന്‍റെ ആദ്യ പരീക്ഷണയോട്ടം പൂർത്തിയായി. പുലര്‍ച്ച 5.10ന് തിരുവനന്തപുരത്തുനിന്ന്​ പുറപ്പെട്ട ട്രെയിൻ ഏഴു മണിക്കൂറും 10 മിനിറ്റുമെടുത്ത്​ ഉച്ചക്ക്​​ 12നാണ്​ കണ്ണൂരിലെത്തിയത്​. നിലവിലെ ഏറ്റവും വേഗത്തിലോടുന്ന ട്രെയിനുമായി താരതമ്യം ചെയ്യുമ്പോൾ 47 മിനിറ്റിന്‍റെ സമയ ലാഭമേ കണ്ണൂരിലുള്ളവർക്കും കിട്ടൂ. തിരുവനന്തപുരത്തുനിന്ന്​ ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ പുറപ്പെടുന്ന രാജധാനി എക്സ്​പ്രസ്​ 7.57 മണിക്കൂർകൊണ്ട്​ കണ്ണൂരിലെത്തുന്നുണ്ട്​.

കോട്ടയത്തെത്തുന്ന സമയത്തിലും വലിയ അന്തരമില്ല. തിരുവനന്തപുരത്തുനിന്ന്​ രണ്ടു​ മണിക്കൂർ 19 മിനിറ്റിലാണ്​ വന്ദേഭാരത്​ കോട്ടയം തൊട്ടത്​. കേരള എക്സ്​പ്രസ്​ രണ്ടു​ മണിക്കൂർ 42 മിനിറ്റുകൊണ്ട്​ ​ ഈ ദൂരം പിന്നിടുന്നുണ്ട്​.​ കോട്ടയത്തേക്കുള്ള യാത്രക്കാർക്ക്​ ലഭിക്കുന്നത്​ 23 മിനിറ്റ്​ ലാഭം മാത്രം. മൂന്നു മണിക്കൂർ 18​ മിനിറ്റ്​ എടുത്ത്​ രാവിലെ 8.28നാണ്​ എറണാകുളം പിടിച്ചത്​. ഇതേസമയംകൊണ്ട്​ ഇതിലും കുറഞ്ഞ ചെലവിൽ എറണാകുളത്തെത്താമെന്നതാണ്​ നിലവിൽ സ്ഥിതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109447/the-first-trial-run-of-the-vandebharat-express-allotted-to-kerala-has-been-completed)