---
title: "പട്ടാപ്പകല്‍ കാട്ടുപന്നി ആക്രമണത്തില്‍ നിന്നും മദ്ധ്യവയസ്‌ക കഷ്ടിച്ച് രക്ഷപ്പെട്ടു."
english_title: "A middle-aged woman narrowly escaped being attacked by a wild boar in broad daylight."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109454/a-middle-aged-woman-narrowly-escaped-being-attacked-by-a-wild-boar-in-broad-daylight"
published_at: "2023-04-17T20:21:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d5d004fce5_ZFXGX.jpg"
keywords: []
---

# പട്ടാപ്പകല്‍ കാട്ടുപന്നി ആക്രമണത്തില്‍ നിന്നും മദ്ധ്യവയസ്‌ക കഷ്ടിച്ച് രക്ഷപ്പെട്ടു.

> **Lead Summary:** പുല്‍പ്പള്ളി: ചീയമ്പം ചെറിയ കുരിശില്‍ പട്ടാപ്പകല്‍ കാട്ടുപന്നി ആക്രമണത്തില്‍ നിന്നും മദ്ധ്യവയസ്‌ക കഷ്ടിച്ച് രക്ഷപ്പെട്ടു. പാറക്കല്‍ ഫ്രാന്‍സിസിന്റെ ഭാര്യ മോളി വീട്ട് മുറ്റത്ത് പച്ചക്കറി നനച്ച് കൊണ്ടിരിക്കുമ്പോള്‍ പന്നിക്കൂട്ടം വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പന്നിക്കൂട്ടം വീടിന്റെ മതില്‍ ഇടിച്ച് തകര്‍ത്തു. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. ഏകദേശം 1 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫോറസ്റ്റ് ഓഫീസര്‍ സുന്ദരം, ബാബു, പാടിച്ചിറ വില്ലേജ് ഓഫീസര്‍ ഷിബു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

## Article Content

പുല്‍പ്പള്ളി: ചീയമ്പം ചെറിയ കുരിശില്‍ പട്ടാപ്പകല്‍ കാട്ടുപന്നി ആക്രമണത്തില്‍ നിന്നും മദ്ധ്യവയസ്‌ക കഷ്ടിച്ച് രക്ഷപ്പെട്ടു. പാറക്കല്‍ ഫ്രാന്‍സിസിന്റെ ഭാര്യ മോളി വീട്ട് മുറ്റത്ത് പച്ചക്കറി നനച്ച് കൊണ്ടിരിക്കുമ്പോള്‍ പന്നിക്കൂട്ടം വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പന്നിക്കൂട്ടം വീടിന്റെ മതില്‍ ഇടിച്ച് തകര്‍ത്തു. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. ഏകദേശം 1 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫോറസ്റ്റ് ഓഫീസര്‍ സുന്ദരം, ബാബു, പാടിച്ചിറ വില്ലേജ് ഓഫീസര്‍ ഷിബു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109454/a-middle-aged-woman-narrowly-escaped-being-attacked-by-a-wild-boar-in-broad-daylight)