---
title: "കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ റെയില്‍വേയ്ക്ക് റെക്കോഡ് വരുമാനം."
english_title: "Record revenue for Indian Railways last financial year. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109477/record-revenue-for-indian-railways-last-financial-year"
published_at: "2023-04-17T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d779da5f83_fddf.jpg"
keywords: []
---

# കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ റെയില്‍വേയ്ക്ക് റെക്കോഡ് വരുമാനം.

> **Lead Summary:** **ന്യൂഡല്‍ഹി: **കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ റെയില്‍വേയ്ക്ക് റെക്കോഡ് വരുമാനം. 2022- 23 സാമ്പത്തിക വര്‍ഷം 2. 40 ലക്ഷം കോടി രൂപയുടെ വരുമാനമാണ് റെയില്‍വേ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 49,000 കോടി രൂപ അധികമാണിത്. തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ 25 ശതമാനമാണ് വരുമാനത്തിലെ വളര്‍ച്ച. 63,300 കോടി രൂപയാണ് യാത്രക്കാരില്‍ നിന്ന് മാത്രമുള്ള വരുമാനം. എക്കാലത്തേയും കൂടിയ വളര്‍ച്ചയാണിത്. 61 ശതമാനമാണ് കഴിഞ്ഞ വര്‍ഷമുണ്ടായ വളര്‍ച്ചാനിരക്ക്‌. ചരക്ക് സേവനത്തില്‍നിന്നുള്ള വരുമാനം 1.62 ലക്ഷം കോടി രൂപയായും ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ശതമാനം അധികമാണിത്. 2021-22 സാമ്പത്തിക വര്‍ഷം 39,214 കോടി രൂപയാണ് യാത്രാക്കാരില്‍നിന്നുള്ള വരുമാനം. 1,91,278 കോടി രൂപയുടേതായിരുന്നു ആ വര്‍ഷം മൊത്തം വരുമാനം. 2,37,375 കോടി രൂപയാണ് ഈ വര്‍ഷത്തെ മൊത്തം ചെലവ്. മുന്‍വര്‍ഷമിത് 2,06,391 കോടി രൂപയായിരുന്നു.

## Article Content

**ന്യൂഡല്‍ഹി: **കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ റെയില്‍വേയ്ക്ക് റെക്കോഡ് വരുമാനം. 2022- 23 സാമ്പത്തിക വര്‍ഷം 2. 40 ലക്ഷം കോടി രൂപയുടെ വരുമാനമാണ് റെയില്‍വേ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 49,000 കോടി രൂപ അധികമാണിത്. തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ 25 ശതമാനമാണ് വരുമാനത്തിലെ വളര്‍ച്ച. 63,300 കോടി രൂപയാണ് യാത്രക്കാരില്‍ നിന്ന് മാത്രമുള്ള വരുമാനം. എക്കാലത്തേയും കൂടിയ വളര്‍ച്ചയാണിത്. 61 ശതമാനമാണ് കഴിഞ്ഞ വര്‍ഷമുണ്ടായ വളര്‍ച്ചാനിരക്ക്‌. ചരക്ക് സേവനത്തില്‍നിന്നുള്ള വരുമാനം 1.62 ലക്ഷം കോടി രൂപയായും ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ശതമാനം അധികമാണിത്. 2021-22 സാമ്പത്തിക വര്‍ഷം 39,214 കോടി രൂപയാണ് യാത്രാക്കാരില്‍നിന്നുള്ള വരുമാനം. 1,91,278 കോടി രൂപയുടേതായിരുന്നു ആ വര്‍ഷം മൊത്തം വരുമാനം. 2,37,375 കോടി രൂപയാണ് ഈ വര്‍ഷത്തെ മൊത്തം ചെലവ്. മുന്‍വര്‍ഷമിത് 2,06,391 കോടി രൂപയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109477/record-revenue-for-indian-railways-last-financial-year)