---
title: "കോളേജിൽ നിന്ന് പരീക്ഷ കഴിഞ്ഞ് മടങ്ങിയ യുവതി റോഡില്‍ വെടിയേറ്റ് മരിച്ചു"
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109509/delhi"
published_at: "2023-04-18T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e116a01c8b_Screenshot_20230418-091028_Facebook.jpg"
keywords: []
---

# കോളേജിൽ നിന്ന് പരീക്ഷ കഴിഞ്ഞ് മടങ്ങിയ യുവതി റോഡില്‍ വെടിയേറ്റ് മരിച്ചു

> **Lead Summary:** **ദില്ലി**: കോളേജിൽ നിന്ന് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ രണ്ട് പേർ വെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലാണ് സംഭവം. പൊലീസ് സ്‌റ്റേഷനിൽ നിന്ന് 200 മീറ്റർ മാത്രം അകലെയുള്ള ജനത്തിരക്കേറിയ റോഡിലാണ് കൊലപാതകം നടന്നത്. അക്രമികൾ തോക്ക് സംഭവസ്ഥലത്തുതന്നെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഡി​ഗ്രി വിദ്യാർത്ഥിനിയായ റോഷ്‌നി അഹിർവാർ ആണ് കൊല്ലപ്പെട്ടത്.

## Article Content

**ദില്ലി**: കോളേജിൽ നിന്ന് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ രണ്ട് പേർ വെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലാണ് സംഭവം. പൊലീസ് സ്‌റ്റേഷനിൽ നിന്ന് 200 മീറ്റർ മാത്രം അകലെയുള്ള ജനത്തിരക്കേറിയ റോഡിലാണ് കൊലപാതകം നടന്നത്. അക്രമികൾ തോക്ക് സംഭവസ്ഥലത്തുതന്നെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഡി​ഗ്രി വിദ്യാർത്ഥിനിയായ റോഷ്‌നി അഹിർവാർ ആണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെ രാം ലഖൻ പട്ടേൽ മഹാവിദ്യാലയത്തിൽ നിന്ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ബജാജ് പൾസർ മോട്ടോർസൈക്കിളിൽ രണ്ട് പേർ നാടൻ തോക്കുമായി യുവതിയെ സമീപിക്കുകയായിരുന്നു. ഇവരിൽ ഒരാൾ റോഷ്യനിയുടെ തലയ്ക്ക് നേരെ വെടിയുതിർത്തു. റോഷ്‌നി സംഭവസ്ഥലത്ത് തന്നെ മരിച്ചു. നാട്ടുകാർ ഓടിക്കൂടി അക്രമികളെ പിടികൂടാൻ ശ്രമിച്ചെങ്കിലും തോക്ക് വലിച്ചെറിഞ്ഞ് അവർ ഓടി രക്ഷപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109509/delhi)