---
title: " മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി സ്‌കൂളിലെ  1990-91 ഏഴാം ക്ലാസ് ബാച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുചേര്‍ന്നു. "
english_title: "Manathavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109518/manathavadi"
published_at: "2023-04-18T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e1a88209c0_Screenshot_20230418-094709_Gallery.jpg"
keywords: []
---

#  മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി സ്‌കൂളിലെ  1990-91 ഏഴാം ക്ലാസ് ബാച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുചേര്‍ന്നു. 

> **Lead Summary:** **മാനന്തവാടി**: മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി സ്‌കൂളിലെ 1990-91 ഏഴാം ക്ലാസ് ബാച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുചേര്‍ന്നു. തിരികെ എന്ന പേരില്‍ നടത്തിയ കൂടിച്ചേരല്‍ ഓര്‍മകളുടെ സംഗമ വേദിയായി മാറി.

## Article Content

**മാനന്തവാടി**: മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി സ്‌കൂളിലെ 1990-91 ഏഴാം ക്ലാസ് ബാച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുചേര്‍ന്നു. തിരികെ എന്ന പേരില്‍ നടത്തിയ കൂടിച്ചേരല്‍ ഓര്‍മകളുടെ സംഗമ വേദിയായി മാറി.

അമ്പതോളം പേര്‍ പങ്കെടുത്ത സമാഗമത്തില്‍ കേക്ക് മുറിച്ച് മധുരം പങ്കിട്ടും, സദ്യ കഴിച്ചും കലാപരിപാടികള്‍ അവതരിപ്പിച്ചും കൂട്ടുകാര്‍ പഴയ കാലത്തേക്ക് തിരികെ യാത്ര നടത്തി. വരും ദിനങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കടക്കം മുന്‍തൂക്കം നല്‍കി കൂട്ടായ്മ മുന്നോട്ടു പോകുമെന്ന് അംഗങ്ങള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109518/manathavadi)