---
title: "പുതുശ്ശേരി കാളിക്കുണ്ട് മുത്തപ്പൻ ക്ഷേത്രം അധികൃതർ പുതുശ്ശേരി അബു ഖാലിദ് മസ്ജിദിൽ നോമ്പുതുറ ഒരുക്കി"
english_title: "Pudusherry abu Khalid Masjid prepared for fasting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109520/pudusherry-abu-khalid-masjid-prepared-for-fasting"
published_at: "2023-04-18T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e1c8bc27f7_IMG-20230418-WA0012.jpg"
keywords: []
---

# പുതുശ്ശേരി കാളിക്കുണ്ട് മുത്തപ്പൻ ക്ഷേത്രം അധികൃതർ പുതുശ്ശേരി അബു ഖാലിദ് മസ്ജിദിൽ നോമ്പുതുറ ഒരുക്കി

> **Lead Summary:** **പേരാവൂർ** : പുതുശ്ശേരി കാളിക്കുണ്ട് മുത്തപ്പൻ ക്ഷേത്രം അധികൃതർ പുതുശ്ശേരി അബു ഖാലിദ് മസ്ജിദിൽ നോമ്പുതുറ ഒരുക്കി മതസൗഹാർദത്തിന്റെ വേറിട്ട കാഴ്ചയൊരുക്കി. റംസാൻ 25-ലെ നോമ്പുതുറയാണ് ക്ഷേത്രം അധികൃതരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.

## Article Content

**പേരാവൂർ** : പുതുശ്ശേരി കാളിക്കുണ്ട് മുത്തപ്പൻ ക്ഷേത്രം അധികൃതർ പുതുശ്ശേരി അബു ഖാലിദ് മസ്ജിദിൽ നോമ്പുതുറ ഒരുക്കി മതസൗഹാർദത്തിന്റെ വേറിട്ട കാഴ്ചയൊരുക്കി. റംസാൻ 25-ലെ നോമ്പുതുറയാണ് ക്ഷേത്രം അധികൃതരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.

പേരാവൂർ ടൗൺ ജുമാ മസ്ജിദ് ഖത്തീബ് മൂസ മൗലവി റമദാൻ പ്രഭാഷണം നടത്തി. മഹല്ല് പ്രസിഡന്റ് യു.വി. റഹീം അധ്യക്ഷത വഹിച്ചു. കാളിക്കുണ്ട് മുത്തപ്പൻ ക്ഷേത്രം പ്രസിഡന്റ് സി. രവി, സെക്രട്ടറി കോട്ടായി സന്തോഷ്, കെ.എ. രജീഷ്, പാലോറാൻ ശശി, ടി. രാജൻ, മനീഷ് പാലോറാൻ, സി. മായൻ, പൂക്കോത്ത് അബൂബക്കർ, വി.കെ. റഫീഖ്, എന്നിവർ സംസാരിച്ചു. നോമ്പുതുറക്ക് കെ. ഹാഷിം, പി.വി. നിയാസ്, വി.കെ. ബഷീർ, അർഷാദ്, സി.പി. മുനവർ, പി.വി. അൻസാർ, ടി.എൻ. സിദ്ധിഖ് തുടങ്ങിയവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109520/pudusherry-abu-khalid-masjid-prepared-for-fasting)