---
title: "വയനാട്ടിൽ വീണ്ടും കടുവ സർവേ"
english_title: "Vayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109525/vayanad"
published_at: "2023-04-18T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e217465819_IMG-20230418-WA0019.jpg"
keywords: []
---

# വയനാട്ടിൽ വീണ്ടും കടുവ സർവേ

> **Lead Summary:**  **കല്പറ്റ** : വയനാട്ടിൽ കടുവകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു എന്ന് ദേശീയ സെൻസസ് റിപ്പോർട്ട് വന്നതിനു പിന്നാലെതന്നെ വീണ്ടും കടുവകളുടെ കണക്കെടുക്കുന്നു. വയനാട്ടിലെ മൂന്ന് ഡിവിഷനുകളിലും ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലുമായി അറന്നൂറോളം ക്യാമറകൾ സ്ഥാപിച്ചാണ് കണക്കെടുക്കുന്നത്. വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ നിർദേശപ്രകാരമാണിത്. ഉൾവനത്തിലടക്കം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഒരു പോയന്റിൽ രണ്ടുവീതം ക്യാമറകളാണുണ്ടാവുക. 45 ദിവസത്തിനകം സർവേ പൂർത്തിയാക്കി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ വിശകലനം ചെയ്ത് റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ട് നിയമസഭ മുന്പാകെ സമർപ്പിക്കും.

## Article Content

 **കല്പറ്റ** : വയനാട്ടിൽ കടുവകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു എന്ന് ദേശീയ സെൻസസ് റിപ്പോർട്ട് വന്നതിനു പിന്നാലെതന്നെ വീണ്ടും കടുവകളുടെ കണക്കെടുക്കുന്നു. വയനാട്ടിലെ മൂന്ന് ഡിവിഷനുകളിലും ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലുമായി അറന്നൂറോളം ക്യാമറകൾ സ്ഥാപിച്ചാണ് കണക്കെടുക്കുന്നത്. വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ നിർദേശപ്രകാരമാണിത്. ഉൾവനത്തിലടക്കം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഒരു പോയന്റിൽ രണ്ടുവീതം ക്യാമറകളാണുണ്ടാവുക. 45 ദിവസത്തിനകം സർവേ പൂർത്തിയാക്കി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ വിശകലനം ചെയ്ത് റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ട് നിയമസഭ മുന്പാകെ സമർപ്പിക്കും.

ഇതോടൊപ്പം ആന, പുലി, കാട്ടുപോത്ത് എന്നിവയുടേയും കണക്കെടുക്കുന്നുണ്ട്. ഒരു വർഷത്തിനിടെ മുപ്പതിലധികംതവണ ജില്ലയിൽ പലയിടത്തായി കടുവയാക്രമണം ഉണ്ടായിരുന്നു. ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. വയനാടൻ കാടുകളിൽ കടുവകൾ പെരുകുന്നതാണ് ഇതിനു കാരണമെന്നാണ് നിയമസഭയിൽ വനംമന്ത്രി പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109525/vayanad)