---
title: "കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ആരു വിചാരിച്ചാലും സാധിക്കില്ല: സഹകരണമന്ത്രി വി.എൻ. വാസവൻ"
english_title: "V N vasavan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109528/v-n-vasavan"
published_at: "2023-04-18T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e24170310a_IMG-20230418-WA0021.jpg"
keywords: []
---

# കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ആരു വിചാരിച്ചാലും സാധിക്കില്ല: സഹകരണമന്ത്രി വി.എൻ. വാസവൻ

> **Lead Summary:** **കൂത്തുപറമ്പ്** : കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ആരു വിചാരിച്ചാലും സാധിക്കില്ലെന്ന് സഹകരണമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കൂത്തുപറമ്പ് സർവീസ് സഹകരണ ബാങ്കിന്റെ മൂര്യാട് ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിൽ കേന്ദ്രസർക്കാർ പലരൂപത്തിലുള്ള കടന്നുകയറ്റം നടത്തിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം കുറ്റപ്പെടുത്തി.

## Article Content

**കൂത്തുപറമ്പ്** : കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ആരു വിചാരിച്ചാലും സാധിക്കില്ലെന്ന് സഹകരണമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കൂത്തുപറമ്പ് സർവീസ് സഹകരണ ബാങ്കിന്റെ മൂര്യാട് ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിൽ കേന്ദ്രസർക്കാർ പലരൂപത്തിലുള്ള കടന്നുകയറ്റം നടത്തിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം കുറ്റപ്പെടുത്തി.

കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ വി. സുജാത അധ്യക്ഷയായി. കൂത്തുപറമ്പ് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എം. ബീന റിപ്പോർട്ട് അവതരിപ്പിച്ചു. കെട്ടിടത്തിൽ നിർമിച്ച അബ്ദുള്ള മാസ്റ്റർ ഹാളിന്റെ ഉദ്ഘാടനം റെയ്ഡ്കോ മുൻ ചെയർമാൻ വത്സൻ പനോളിയും സ്ട്രോങ്ങ് റൂമിന്റെ ഉദ്ഘാടനം കൂത്തുപറമ്പ് നഗരസഭ ചെയർമാൻ വൈസ് വി. രാമകൃഷ്ണനും മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനം കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സി.വി. ശശീന്ദ്രനും നിർവഹിച്ചു.

ആദ്യനിക്ഷേപം ജില്ലാ ജോ. രജിസ്ട്രാർ വി.രാമകൃഷ്ണനും ആദ്യ വായ്പവിതരണം യൂണിറ്റ് ഇൻസ്പെക്ടർ കെ. രഞ്ജിത്തും കംപ്യൂട്ടർ സ്വിച്ച് ഓൺ കർമം കൂത്തുപറമ്പ് അസിസ്റ്റന്റ് രജിസ്ട്രാർ അജീഷ് കെ. കിഴക്കയിലും നിർവഹിച്ചു. കെ. ധനഞ്ജയൻ, എൻ.കെ. ശ്രീനിവാസൻ, എം. സുകുമാരൻ, കെ. പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. കൂത്തുപറമ്പ് : കണ്ടംകുന്ന് സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടം സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനംചെയ്തു.

കൈതേരി പതിനൊന്നാം മൈലിലാണ് കെട്ടിടം. കെ.കെ. ശൈലജ എം.എൽ.എ. അധ്യക്ഷയായി. ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് വി.പി. സെമീന റിപ്പോർട്ട് അവതരിപ്പിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഷീല സംരംഭക വായ്പ വിതരണം നടത്തി. ജില്ലാ ജോ. രജിസ്ട്രാർ വി. രാമകൃഷ്ണൻ നിക്ഷേപം സ്വീകരിച്ചു. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ, കുന്നുമ്പ്രോൻ വാസു, ടി. ബാലൻ, എം. ഷീന, ഒ. ഗംഗാധരൻ, അജീഷ് കിഴക്കേയിൽ, ഷീജ പുല്ലമ്പി, ഷാജി കരിപ്പായി, പി. ഉത്തമൻ, എം.കെ. സുധീർകുമാർ തുടങ്ങിയവർ സംസാരിച്ചു.

പാനൂർ : മുൻ മന്ത്രി പി.ആർ. കുറുപ്പ് കൊണ്ടുവന്ന സഹകരണ നിയമം കാലോചിതമായി പരിഷ്കരിക്കാൻ സർക്കാർ സമഗ്രമായ ചർച്ച നടത്തിവരികയാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പാനൂർ സർവീസ് സഹകരണ ബാങ്ക് എലാങ്കോട് ശാഖ പുത്തൂർ മടപ്പുരയ്ക്ക് സമീപത്തെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിർവഹിച്ചു.

കെ.പി. മോഹനൻ എം.എൽ.എ. അധ്യക്ഷനായി. സെക്രട്ടറി ടി.കെ. വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. വായ്പാവിതരണം അസി. രജിസ്ട്രാർ കെ. അജീഷ് നിർവഹിച്ചു. നഗരസഭ ചെയർമാൻ വി. നാസർ, ബാങ്ക് പ്രസിഡന്റ് പി.കെ. പ്രവീൺ, ശ്രീന പ്രമോദ്, കെ.പി. സുഖില, പി.വി. പദ്‌മജ, കെ.ഇ. കുഞ്ഞബ്ദുള്ള, വി. സുരേന്ദ്രൻ, പി.കെ. ഷാഹുൽ ഹമീദ്, രവീന്ദ്രൻ കുന്നോത്ത്, വി.പി. ഷാജി കെ.പി. യൂസഫ്, കെ.പി. റിനിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109528/v-n-vasavan)