---
title: "മാലയിട്ട്, ഭക്തിനിർഭരമായി ജയറാമും പാർവതിയും ശബരിമലയിൽ"
english_title: "Jayaram and parvathi in sabarimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109541/jayaram-and-parvathi-in-sabarimala"
published_at: "2023-04-18T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e2da1a7ce6_Screenshot_20230418_110502_Instagram.jpg"
keywords: []
---

# മാലയിട്ട്, ഭക്തിനിർഭരമായി ജയറാമും പാർവതിയും ശബരിമലയിൽ

> **Lead Summary:** ശബരിമലയിൽ സന്ദർശനം നടത്തി നടൻ ജയറാമും പാർവതിയും. മാലയിട്ട്, ഭക്തിനിർഭരമായി ശബരിമലയിൽ പ്രാർഥന നടത്തുന്ന ചിത്രങ്ങൾ ജയറാം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ആദ്യമായാണ് ജയറാമും പാർവതിയും ഒരുമിച്ച് ശബരിമലയിൽ എത്തുന്നത്. സന്നിധാനത്ത് സ്ഥിരം സന്ദർശകനാണ് ജയറാം. മണ്ഡല- മകരവിളക്ക് വേളകളില്‍ ജയറാം ശബരിമലയിൽ എത്താറുണ്ട്. അടുത്തിടെ ജയം രവിക്കൊപ്പവും ജയറാം ഇവിടെ എത്തിയിരുന്നു.

## Article Content

ശബരിമലയിൽ സന്ദർശനം നടത്തി നടൻ ജയറാമും പാർവതിയും. മാലയിട്ട്, ഭക്തിനിർഭരമായി ശബരിമലയിൽ പ്രാർഥന നടത്തുന്ന ചിത്രങ്ങൾ ജയറാം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ആദ്യമായാണ് ജയറാമും പാർവതിയും ഒരുമിച്ച് ശബരിമലയിൽ എത്തുന്നത്. സന്നിധാനത്ത് സ്ഥിരം സന്ദർശകനാണ് ജയറാം. മണ്ഡല- മകരവിളക്ക് വേളകളില്‍ ജയറാം ശബരിമലയിൽ എത്താറുണ്ട്. അടുത്തിടെ ജയം രവിക്കൊപ്പവും ജയറാം ഇവിടെ എത്തിയിരുന്നു.

താര കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ ജയറാമിനൊപ്പം ശബരിമലയിൽ ദർശനം നടത്തിയ പാർവതിയുടെ ഫോട്ടോകളും വീഡിയോകളുമാണ് വൈറലാകുന്നത്. തെലുങ്കില്‍ വീണ്ടും അഭിനയിക്കാൻ ഒരുങ്ങുകയാണ് ജയറാം. മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

'പൊന്നിയിൻ സെൽവൻ 2'വും റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഏപ്രിൽ 28ന് തിയറ്ററുകളിൽ എത്തും. നമ്പി എന്ന കഥാപാത്രമായാണ് ജയറാം അഭിനയിച്ചിരിക്കുന്നത്. സെപ്റ്റംബറിൽ റിലീസിനെത്തിയ പൊന്നിയിൻ സെൽവൻ 1ന് വൻവരവേൽപ്പായിരുന്നു പ്രേക്ഷകർ നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109541/jayaram-and-parvathi-in-sabarimala)