---
title: "മലയോര ജനതയുടെ ചിരകാല അഭിലാഷമായ വൈദ്യുത ഭവനം ഇന്ന് ഉച്ചക്ക് 2 മണിക്ക് ഉദ്ഘാടനം"
english_title: "Inauguration of the power house today at 2 pm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109542/inauguration-of-the-power-house-today-at-2-pm"
published_at: "2023-04-18T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e2e1688cea_IMG-20230418-WA0025.jpg"
keywords: []
---

# മലയോര ജനതയുടെ ചിരകാല അഭിലാഷമായ വൈദ്യുത ഭവനം ഇന്ന് ഉച്ചക്ക് 2 മണിക്ക് ഉദ്ഘാടനം

> **Lead Summary:** **ഇരിട്ടി:** മലയോര ജനതയുടെ ചിരകാല അഭിലാഷമായ വൈദ്യുത ഭവനം ഇന്ന് ഉച്ചക്ക് 2 മണിക്ക് ബഹു. വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കുന്നു. ചടങ്ങിൽ സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനാകും. വിശിഷ്ടാതിഥികളായി കെ. സുധാകരൻ എംപി, രാജ്യസഭ എംപിമാരായ വി. ശിവദാസൻ, ടി. സന്തോഷ് കുമാർ. ജോൺ ബ്രിട്ടാസ്, എംഎൽഎ സജീവ് ജോസഫ്, കെ.കെ. ശൈലജ ടീച്ചർ എന്നിവർ പങ്കെടുക്കും.

## Article Content

**ഇരിട്ടി:** മലയോര ജനതയുടെ ചിരകാല അഭിലാഷമായ വൈദ്യുത ഭവനം ഇന്ന് ഉച്ചക്ക് 2 മണിക്ക് ബഹു. വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കുന്നു. ചടങ്ങിൽ സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനാകും. വിശിഷ്ടാതിഥികളായി കെ. സുധാകരൻ എംപി, രാജ്യസഭ എംപിമാരായ വി. ശിവദാസൻ, ടി. സന്തോഷ് കുമാർ. ജോൺ ബ്രിട്ടാസ്, എംഎൽഎ സജീവ് ജോസഫ്, കെ.കെ. ശൈലജ ടീച്ചർ എന്നിവർ പങ്കെടുക്കും.

ഇന്നു മുതൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെയും അസിസ്റ്റന്റ് എൻജിനീയറുടെയും കാര്യാലയങ്ങൾ ഒറ്റ സമുച്ചയത്തിൽ പ്രവർത്തിച്ചു തുടങ്ങും .മൂന്ന് സബ് ഡിവിഷനുകളും 13 സെക്ഷൻ ഓഫീസുകളും ഉൾക്കൊള്ളുന്ന ഇരിട്ടി ഡിവിഷൻ ഓഫീസ് പരിധിയിൽ ഇരിട്ടി മട്ടന്നൂർ ശ്രീകണ്ടാപുരം എന്നീ 3 മുൻസിപ്പാലിറ്റികളും 19 ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നു.

മേഖലയിൽ ആകെയുള്ള 196488 ഉപഭോക്താക്കൾക്ക് വൈദ്യുതി സംബന്ധമായ വിവിധ സേവനങ്ങൾ ഇതോടെഒറ്റ കേന്ദ്രത്തിൽ നിന്ന് ലഭ്യമാകുന്നതാണ്. ഇരിട്ടി നഗരസഭയിൽ പഴഞ്ചേരി മുക്കിൽ കെഎസ്ഇബി ലിമിറ്റഡിന് സ്വന്തമായുള്ള 43.5 സെന്റ് സ്ഥലത്തിൽ 27.5 സെന്റ് സ്ഥലത്താണ് വൈദ്യുതി ഭവനം ഒരുങ്ങുന്നത്. തലശ്ശേരി. വളവുപാറ അന്തർ സംസ്ഥാന പാതയോട് ചേർന്ന് 491.40 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ ആകെ ഒരുകോടി 50 ലക്ഷം രൂപയുടെ മുതൽമുടക്കിലാണ് സമചയത്തിന്റെ പ്രവർത്തി പൂർത്തിയായിരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109542/inauguration-of-the-power-house-today-at-2-pm)