---
title: "നവജാത ശിശുവിന് പ്രതിരോധ കുത്തിവെയ്പ്പ് മാറി നല്‍കിയ സംഭവം: ജീവനക്കാര്‍ക്ക് വീഴ്ച്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്"
english_title: "Incident of Immunization of Newborn Baby"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109565/incident-of-immunization-of-newborn-baby"
published_at: "2023-04-18T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e3c9da62ae_Screenshot_2023-04-18-12-15-13-40_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# നവജാത ശിശുവിന് പ്രതിരോധ കുത്തിവെയ്പ്പ് മാറി നല്‍കിയ സംഭവം: ജീവനക്കാര്‍ക്ക് വീഴ്ച്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്

> **Lead Summary:** **കൊച്ചി**: കൊച്ചിയില്‍ നവജാത ശിശുവിന് നല്‍കിയ പ്രതിരോധ കുത്തിവെയ്പ്പില്‍ ഇടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് വീഴ്ച്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. ആദ്യ ഡോസ് നല്‍കിയതിന് പകരം കുട്ടിക്ക് നല്‍കിയത് രണ്ടാമത്തെ ഡോസാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

## Article Content

**കൊച്ചി**: കൊച്ചിയില്‍ നവജാത ശിശുവിന് നല്‍കിയ പ്രതിരോധ കുത്തിവെയ്പ്പില്‍ ഇടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് വീഴ്ച്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. ആദ്യ ഡോസ് നല്‍കിയതിന് പകരം കുട്ടിക്ക് നല്‍കിയത് രണ്ടാമത്തെ ഡോസാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വീഴ്ച വരുത്തിയ ജീവനക്കാര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന. കുട്ടിയുടെ ആരോഗ്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് കൊച്ചിയില്‍ നവജാത ശിശുവിന് നല്‍കിയ പ്രതിരോധ കുത്തിവയ്പ്പില്‍ വീഴ്ച്ചയുണ്ടായത്.

പാലാരിവട്ടം സ്വദേശികളായ ദമ്പത്തികളുടെ കുഞ്ഞിന് നല്‍കിയ പ്രതിരോധ കുത്തിവെയ്പ്പിലാണ് വീഴ്ച സംഭവിച്ചത്. ഒന്നാം ഡോസിന് പകരം എടുത്തത് ഒന്നര മാസം കഴിഞ്ഞു നല്‍കേണ്ട രണ്ടാമാത്തെ കുത്തിവെയ്പ്പായിരുന്നു.തുടര്‍ന്ന് വിഷയത്തില്‍ അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ ഡയറക്ടര്‍ക്ക് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109565/incident-of-immunization-of-newborn-baby)