---
title: "ഉടമസ്ഥാവകാശ നിഷേധത്തിനെതിരെ കല്യാട് വില്ലേജ് ഓഫീസിനു മുന്നിൽ ഭൂ ഉടമകൾ ധർണ്ണ സമരം സംഘടിപ്പിച്ചു"
english_title: "Kalyad village office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109573/kalyad-village-office"
published_at: "2023-04-18T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e411ae8d53_Screenshot_2023-04-18-12-22-31-53_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഉടമസ്ഥാവകാശ നിഷേധത്തിനെതിരെ കല്യാട് വില്ലേജ് ഓഫീസിനു മുന്നിൽ ഭൂ ഉടമകൾ ധർണ്ണ സമരം സംഘടിപ്പിച്ചു

> **Lead Summary:** ഉടമസ്ഥാവകാശ നിഷേധത്തിനെതിരെ ഭൂസംരക്ഷണ ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്യാട് വില്ലേജ് ഓഫീസിനു മുന്നിൽ ഭൂ ഉടമകൾ ധർണ്ണ സമരം സംഘടിപ്പിച്ചു. കോൺഗ്രസ് കല്ലാട് മണ്ഡലം പ്രസിഡൻ്റ് പി.രാജൻ ഉദ്ഘാടനം ചെയ്തു.

## Article Content

ഉടമസ്ഥാവകാശ നിഷേധത്തിനെതിരെ ഭൂസംരക്ഷണ ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്യാട് വില്ലേജ് ഓഫീസിനു മുന്നിൽ ഭൂ ഉടമകൾ ധർണ്ണ സമരം സംഘടിപ്പിച്ചു. കോൺഗ്രസ് കല്ലാട് മണ്ഡലം പ്രസിഡൻ്റ് പി.രാജൻ ഉദ്ഘാടനം ചെയ്തു.

ബി.ആനന്ദ് ബാബു അധ്യക്ഷനായി. കല്യാട് ജംഗ്ഷനിൽ നിന്നും നൂറുകണക്കിനാളുകളുടെ നേതൃത്വത്തിൽ പ്രകടനമായാണ് കല്യാട് വില്ലേജ് ഓഫീസിലേക്ക് ഭൂഉടമകൾ എത്തിച്ചേർന്നത്. വിനോദ് കുമാർ എം സ്വാഗതം പറഞ്ഞു.

കെ.വി. സുനിൽ കുമാർ, സിനി സന്തോഷ്, സി.വി.എൻ അബൂബക്കർ , സി.സന്തോഷ്, കെ.വി.സുനിൽകുമാർ, എൻ.വി. ഹുസൈൻ ഹാജി, എ.എം. സുകുമാരൻ തുടങ്ങിയവർ നേതൃത്വം വഹിച്ചു.സമരക്കാരുടെ ആവശ്യങ്ങൾ ഉന്നയിച്ച് വില്ലേജ് ഓഫീസർക്ക് നിവേദനം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109573/kalyad-village-office)