---
title: "കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന സംസ്ഥാന ദൈവകരുണയാത്ര തൃക്കരിപ്പൂർ പളളിയിൽ നിന്നും ആരംഭിച്ചു"
english_title: "Kasaragod to Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109607/kasaragod-to-thiruvananthapuram"
published_at: "2023-04-18T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e62a17bc1f_Screenshot_2023-04-18-14-55-57-91_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന സംസ്ഥാന ദൈവകരുണയാത്ര തൃക്കരിപ്പൂർ പളളിയിൽ നിന്നും ആരംഭിച്ചു

> **Lead Summary:** നൂറിൽപരം വിശുദ്ധരുടെ തിരുശേഷിപ്പുകൾ വഹിച്ച് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന സംസ്ഥാന ദൈവകരുണയാത്ര തൃക്കരിപ്പൂർ സെൻ്റ് പോൾസ് ഇടവക പളളിയിൽ നിന്നും ആരംഭിച്ചു.

## Article Content

നൂറിൽപരം വിശുദ്ധരുടെ തിരുശേഷിപ്പുകൾ വഹിച്ച് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന സംസ്ഥാന ദൈവകരുണയാത്ര തൃക്കരിപ്പൂർ സെൻ്റ് പോൾസ് ഇടവക പളളിയിൽ നിന്നും ആരംഭിച്ചു.

കേരളത്തിലെ 300 ലധികം വരുന്ന പളളികളിലൂടെ സഞ്ചരിക്കുന്ന യാത്ര ജൂൺ 4 ന് തിരുവനന്തപുരത്ത് സമാപിക്കും. പുണ്യവാന്മാരുടെ ഐക്യത്തിൽ കേരള സഭയ്ക്കായി ദൈവകരുണയുടെ പ്രാർത്ഥന യാത്ര തുടങ്ങി.

വിശുദ്ധ കുരിശിന്റെയും 100 ൽപരം വിശുദ്ധരുടെയും തിരുശേഷിപ്പുകൾ വഹിച്ച് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന സംസ്ഥാന ദൈവകരുണയാത്ര തൃക്കരിപ്പൂർ സെൻ്റ് പോൾസ് ഇടവക പളളിയിൽ നിന്നുമാണ് തുടക്കമിട്ടത്.

കേരളത്തിലെ 300 ലധികം വരുന്ന പളളികളിലൂടെ സഞ്ചരിക്കുന്ന യാത്ര ജൂൺ 4 ന് തിരുവനന്തപുരത്ത് സമാപിക്കും.

ഹോളിഹോം മിനിസ്ട്രി, മൗണ്ട് ഹെസദ് മിനിസ്ട്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന ദൈവകരുണയുടെ പ്രാർത്ഥന യാത്ര തൃക്കരിപ്പൂർ സെൻ്റ് പോൾസ് പള്ളിയിൽ കേരള കാത്തലിക് ബിഷപ് കോൺഫറൻസ് (കെ സി ബി സി) സെക്രട്ടറി ജനറലും കണ്ണൂർ രൂപത മെത്രാനുമായ അഭിവന്ദ്യ ഡോ.അലക്സ് വടക്കുംതല ഫ്ലാഗ് ഓഫ് ചെയ്തു.

ദൈവകരുണയുടെ തിരുനാൾ ദിനമായ ഏപ്രിൽ 16ന് തുടങ്ങി പരിശുദ്ധ ത്രീത്വത്തിൻ്റെ തിരുനാളായ ജൂൺ 4 വരെ 50 ദിവസം നീളുന്ന യാത്രയിൽ തിരുശേഷിപ്പുകൾക്കൊപ്പം പോളണ്ടിലെ ക്രാക്കോവിൽ നിന്നും കൊണ്ടുവന്ന ദൈവകരുണയുടെയും ഫ്രാൻസീസ് പാപ്പ ആശീർവദിച്ചു നൽകിയ തിരുകുടുംബത്തിൻ്റെയും ഛായാചിത്രങ്ങളുമുണ്ട്.

വിശ്വാസികൾക്ക് വിശുദ്ധരുടെ തിരുശേഷിപ്പുകൾ വണങ്ങി അനുഗ്രഹം തേടാൻ 300 കേന്ദ്രങ്ങളിലും സൗകര്യമുണ്ട്. ദിവ്യബലിയും വചന പ്രഘോഷണവും ആരാധനയും പ്രാർത്ഥനകളും നടക്കും.

യാത്ര പര്യടന ഉദ്ഘാടന കർമത്തിൽ ഹോളിഹോം മിനിസ്ട്രി ആനിമേറ്റർമാരായ ഫാദർ തോമസ് പെരുമ്പട്ടിക്കുന്നേൽ എംസിബിഎസ്, ഫാദർ ആരിഷ് സ്റ്റീഫൻ, തൃക്കരിപ്പൂർ ഇടവക വികാരി ഫാദർ വിനു കയ്യാനിക്കൽ, ഫാദർ ആഷ്ലിൻ കളത്തിൽ, ഹോളിഹോം മിനിസ്ട്രി ചെയർമാൻ ഷിജു ജോസഫ്, സെക്രട്ടറി ടി.എ.ജോൺസൺ, ട്രഷറർ ജെനി ജോർജ്, റോബിൻ തോമസ്, കണ്ണൂർ ഹോളി ഫയർ മിനിസ്ട്രി കോ-ഓർഡിനേറ്റർമാരായ സ്റ്റീഫൻ കണ്ണൂർ, വിൽസൺ കാരക്കാട്ട് എന്നിവർ നേതൃത്വം നൽകി.

ആദ്യദിനത്തിൽ കാഞ്ഞങ്ങാട് പടന്നക്കാട് നല്ലിടയൻ പള്ളിയിൽ പര്യടനം നടത്തി. തിങ്കളാഴ്ച രാവിലെ 6 ന് മാലക്കല്ല് ലൂർദ് മാതാ പള്ളിയിലും വൈകുന്നേരം 4.30 ന് ഒടയൻചാൽ സെൻ്റ് ജോർജ് പളളിയിലും യാത്ര എത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109607/kasaragod-to-thiruvananthapuram)