---
title: "മലയാളി സൈനികൻ അടക്കം രണ്ടുപേർ ഝാര്‍ഖണ്ഡില്‍ അജ്ഞാത വാഹനമിടിച്ച് മരിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109614/accident"
published_at: "2023-04-18T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e64d261f02_IMG-20230418-WA0198.jpg"
keywords: []
---

# മലയാളി സൈനികൻ അടക്കം രണ്ടുപേർ ഝാര്‍ഖണ്ഡില്‍ അജ്ഞാത വാഹനമിടിച്ച് മരിച്ചു

> **Lead Summary:**  **റാഞ്ചി**: തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശിയായ സി.ഐ.എസ്.എഫ് സൈനികൻ ഝാര്‍ഖണ്ഡില്‍ വാഹനമിടിച്ച് മരിച്ചു. ഝാര്‍ഖണ്ഡ് പത്രാതു സി.ഐ.എസ്.എഫ് യൂണിറ്റിലെ ജവാനായ അരവിന്ദാണ് മരിച്ചത്. അപകടത്തിൽ അരവിന്ദിനൊപ്പമുണ്ടായിരുന്ന ധര്‍മപാല്‍ എന്ന മറ്റൊരു സൈനികനും കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി രാംഗഢിലെ പത്രാതു പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. നടന്നുപോകുന്നതിനിടെ അമിതവേഗത്തിലെത്തിയ അജ്ഞാത വാഹനം ഇരുവരേയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടശേഷം വാഹനം നിര്‍ത്താതെ പോയി. പരിക്കേറ്റ ഇരുവരും ഏറെ നേരം റോഡരികില്‍ കിടന്നു. പിന്നീട് പൊലീസ് എത്തിയാണ് ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

## Article Content

 **റാഞ്ചി**: തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശിയായ സി.ഐ.എസ്.എഫ് സൈനികൻ ഝാര്‍ഖണ്ഡില്‍ വാഹനമിടിച്ച് മരിച്ചു. ഝാര്‍ഖണ്ഡ് പത്രാതു സി.ഐ.എസ്.എഫ് യൂണിറ്റിലെ ജവാനായ അരവിന്ദാണ് മരിച്ചത്. അപകടത്തിൽ അരവിന്ദിനൊപ്പമുണ്ടായിരുന്ന ധര്‍മപാല്‍ എന്ന മറ്റൊരു സൈനികനും കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി രാംഗഢിലെ പത്രാതു പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. നടന്നുപോകുന്നതിനിടെ അമിതവേഗത്തിലെത്തിയ അജ്ഞാത വാഹനം ഇരുവരേയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടശേഷം വാഹനം നിര്‍ത്താതെ പോയി. പരിക്കേറ്റ ഇരുവരും ഏറെ നേരം റോഡരികില്‍ കിടന്നു. പിന്നീട് പൊലീസ് എത്തിയാണ് ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എന്നാൽ രണ്ടുപേരും മരിച്ചിരുന്നു. ഇടിച്ച വാഹനം കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. റാഞ്ചി: തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശിയായ സി.ഐ.എസ്.എഫ് സൈനികൻ ഝാര്‍ഖണ്ഡില്‍ വാഹനമിടിച്ച് മരിച്ചു. ഝാര്‍ഖണ്ഡ് പത്രാതു സി.ഐ.എസ്.എഫ് യൂണിറ്റിലെ ജവാനായ അരവിന്ദാണ് മരിച്ചത്. അപകടത്തിൽ അരവിന്ദിനൊപ്പമുണ്ടായിരുന്ന ധര്‍മപാല്‍ എന്ന മറ്റൊരു സൈനികനും കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി രാംഗഢിലെ പത്രാതു പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. നടന്നുപോകുന്നതിനിടെ അമിതവേഗത്തിലെത്തിയ അജ്ഞാത വാഹനം ഇരുവരേയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടശേഷം വാഹനം നിര്‍ത്താതെ പോയി. പരിക്കേറ്റ ഇരുവരും ഏറെ നേരം റോഡരികില്‍ കിടന്നു. പിന്നീട് പൊലീസ് എത്തിയാണ് ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ രണ്ടുപേരും മരിച്ചിരുന്നു. ഇടിച്ച വാഹനം കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109614/accident)