---
title: "സി. കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ   സ്റ്റീൽ വേൾഡ് അഞ്ചരക്കണ്ടി ടീം ജേതാക്കളായി"
english_title: "Foot ball tournament "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109615/foot-ball-tournament"
published_at: "2023-04-18T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e66fdee33c_Screenshot_2023-04-18-15-15-49-36_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# സി. കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ   സ്റ്റീൽ വേൾഡ് അഞ്ചരക്കണ്ടി ടീം ജേതാക്കളായി

> **Lead Summary:** വടക്കുമ്പാട് സി. കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫൈനൽ മത്സരത്തിൽ സ്റ്റീൽ വേൾഡ് അഞ്ചരക്കണ്ടി ടീം ജേതാക്കളായി വടക്കുമ്പാട് കൂളി ബസാർ ഇ.എം.എസ് മിനി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മൽസരത്തിൽ മക്ക ഹൈപ്പർ മാർക്കറ്റ് മയ്യിലിനെ ഏകപക്ഷീയമായ ഒരു ഗോളിന് സ്റ്റീൽ വേൾഡ് അഞ്ചരക്കണ്ടി ടീം പരാജയപ്പെടുത്തി.

## Article Content

വടക്കുമ്പാട് സി. കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫൈനൽ മത്സരത്തിൽ സ്റ്റീൽ വേൾഡ് അഞ്ചരക്കണ്ടി ടീം ജേതാക്കളായി വടക്കുമ്പാട് കൂളി ബസാർ ഇ.എം.എസ് മിനി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മൽസരത്തിൽ മക്ക ഹൈപ്പർ മാർക്കറ്റ് മയ്യിലിനെ ഏകപക്ഷീയമായ ഒരു ഗോളിന് സ്റ്റീൽ വേൾഡ് അഞ്ചരക്കണ്ടി ടീം പരാജയപ്പെടുത്തി.

ടൂർണ്ണമെൻ്റിലെ മികച്ച ഗോൾകീപ്പറായി സ്റ്റീൽ വേൾഡ് അഞ്ചരക്കണ്ടി ടീമിലെ ഫായിസിനെയും, സ്റ്റോപ്പർ ബേക്കായി ഷിബിയെയും, മികച്ച കളിക്കാരനായി ജിബിനെയും തെരഞ്ഞടുത്തു.

വിജയികൾക്ക് എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ ട്രോഫി സമ്മാനിച്ചു.പഞ്ചായത്തംഗം പി.പി.ഷീന അധ്യക്ഷത വഹിച്ചു.കെ.എൻ.ശ്രീലേഷ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109615/foot-ball-tournament)