---
title: "തളിപ്പറമ്പ് താലൂക്കോഫിസിൽ അടച്ചു പൂട്ടിയ റെയിൽവേ റിസർവേഷൻ കൗണ്ടർ പുനരാരംഭിച്ചു "
english_title: "Reservation counter"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109620/reservation-counter"
published_at: "2023-04-18T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e6a62809f8_Screenshot_2023-04-18-15-30-49-93_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തളിപ്പറമ്പ് താലൂക്കോഫിസിൽ അടച്ചു പൂട്ടിയ റെയിൽവേ റിസർവേഷൻ കൗണ്ടർ പുനരാരംഭിച്ചു 

> **Lead Summary:** തളിപ്പറമ്പ് താലൂക്കോഫിസ് കോമ്പൗണ്ടിലെ താത്കാലികമായി അടച്ചു പൂട്ടിയ റെയിൽവേ റിസർവേഷൻ കൗണ്ടർ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

## Article Content

തളിപ്പറമ്പ് താലൂക്കോഫിസ് കോമ്പൗണ്ടിലെ താത്കാലികമായി അടച്ചു പൂട്ടിയ റെയിൽവേ റിസർവേഷൻ കൗണ്ടർ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

ദിവസനേ നിരവധി പേർ മലയോരത്തിനിന്നടക്കം ആശ്രയിക്കുന്ന കേന്ദ്രം അടച്ചു പൂട്ടിയത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

തളിപ്പറമ്പ് താലൂക്ക് ഓഫിസ് കോമ്പൗണ്ടിലെ റെയിൽവേ റിസർവ്വേഷൻ കൗണ്ടറിൽ നിന്നും തത്ക്കാൽ ടിക്കറ്റ് നൽകുന്നതിനിടയിൽ ഒരാൾക്ക് ക്യാൻസൽ ചെയ്ത ടിക്കറ്റ് അറിയാതെ നൽകിയിരുന്നു.

കൗണ്ടറിൽ തത്ക്കാൽ ടിക്കറ്റിന് നീണ്ട നിരയാണ് പലപ്പോഴും ഉണ്ടാവാറുള്ളത്. ഇതിനിടയിലാണ് ഇത്തരമൊരു പിശക് സംഭവിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥ സംഘം തളിപ്പറമ്പിലെത്തി കൗണ്ടറിലെ മുഴുവൻ രേഖകളും പരിശോധിക്കുകയും ചെയ്തിരുന്നു.

എന്നാൽ മറ്റ് യാതൊരു ക്രമക്കേടും കണ്ടെത്താൻ കഴിഞ്ഞില്ല. എങ്കിലും കൗണ്ടർ താത്കാലികമായി അടച്ചു പൂട്ടാൻ ഉത്തരവിടുകയായിരുന്നു. ജീവനക്കാരുടെ ഭാഗത്ത്‌ നിന്ന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടി എടുക്കുന്നതിന് പകരം കൗണ്ടർ തന്നെ പൂട്ടിയത് ഏറെ പ്രതിഷേധത്തിന് ഇടയാക്കി.

ദിവസനേ നിരവധി പേർ മലയോരത്തിനിന്നടക്കം ആശ്രയിക്കുന്ന കേന്ദ്രമാണ് ഇത്. അതിനാൽ റെയിവേ വിഭാഗം വേഗത്തിൽ അന്വേഷണം നടത്തി തെറ്റു ചെയ്യ്ത ഉദ്യോഗർക്കെതിരെ ശക്ത നടപടിയെടുക്കുകയും, സാധാരണക്കാർക്ക് ആശ്രയമായ ടിക്കറ്റ് കൗണ്ടർ തുറന്ന് പ്രവർത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്നഭ്യർത്ഥിച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മറ്റ് സംഘടനകളും ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിരുന്നു.

തുടർന്നാണ് റിസർവ്വേഷൻ കൗണ്ടർ വീണ്ടും തുറന്ന് പ്രവർത്തിക്കുവാൻ റെയിൽവേ അധികാരികൾ അനുമതി നൽകിയത്. ന്യൂസ് ബ്യൂറോ തളിപ്പറമ്പ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109620/reservation-counter)