---
title: "ഫോർഡിഫൈഡ് അരിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണ തെരുവ് നാടകം ചെറുപുഴ പഞ്ചായത്തിൽ നടന്നു "
english_title: "Fordified rice"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109623/fordified-rice"
published_at: "2023-04-18T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e6f40bd5fe_Screenshot_2023-04-18-15-51-35-15_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഫോർഡിഫൈഡ് അരിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണ തെരുവ് നാടകം ചെറുപുഴ പഞ്ചായത്തിൽ നടന്നു 

> **Lead Summary:** ഫോർഡിഫൈഡ് അരിയുടെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കുന്നതിനും ഇതിനെകുറിച്ച് ജനങ്ങൾകളിലുണ്ടായേക്കാവുന്ന സംശയങ്ങൾ ദൂരീകരിക്കുന്നതിനുമായി ബോധവത്കരണ തെരുവ് നാടകം ചെറുപുഴ പഞ്ചായത്ത് ഓഫിസിനു പരിസരത്ത് നടന്നു.

## Article Content

ഫോർഡിഫൈഡ് അരിയുടെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കുന്നതിനും ഇതിനെകുറിച്ച് ജനങ്ങൾകളിലുണ്ടായേക്കാവുന്ന സംശയങ്ങൾ ദൂരീകരിക്കുന്നതിനുമായി ബോധവത്കരണ തെരുവ് നാടകം ചെറുപുഴ പഞ്ചായത്ത് ഓഫിസിനു പരിസരത്ത് നടന്നു.

ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ ഉദ്‌ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാൻ എം ബാലകൃഷ്ണൻ അധ്യക്ഷനായി.

ഫോർഡിഫൈഡ് അരി കഴിക്കുന്നത് വഴി ആരോഗ്യ പ്രശ്നങ്ങൾ ഒരു പരിധി വരെ തടയുന്നതിനും അത് വഴി മെച്ചപ്പെട്ട ഒരു ആരോഗ്യ സമൂഹം പടിതുയർത്തുവാനും സാധിക്കും.

പ്രോഗ്രാം കോ ഓർഡിനേറ്റർ തോമസ് വിത്സൺ പദ്ധതി വിശദികരിച്ചു. സിബി എം തോമസ് , കെ ഡി പ്രവീൺ , ടി എൻ സജീവ് , പി ജയേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109623/fordified-rice)