---
title: "മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന"
english_title: "Rtpcr test kannur nov 16"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10965/rtpcr-test-kannur-nov-16"
published_at: "2021-11-16T07:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61930b1ecd315_images - 2021-11-15T065538.113.jpeg"
keywords: []
---

# മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

> **Lead Summary:** **കണ്ണൂർ : **ജില്ലയില്‍ ചൊവ്വ (നവംബര്‍ 16) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

## Article Content

**കണ്ണൂർ : **ജില്ലയില്‍ ചൊവ്വ (നവംബര്‍ 16) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

പയ്യന്നൂര്‍ സ്വാമി ആനന്ദതീര്‍ഥ ട്രസ്റ്റ് കമ്യൂണിറ്റി ഹാള്‍, പാപ്പിനിശേരി സാമൂഹികാരോഗ്യകേന്ദ്രം, മട്ടന്നൂര്‍ വയോജന വിശ്രമകേന്ദ്രം, ഇരിട്ടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും മാങ്ങാട്ടുപറമ്പ് ഇ കെ എന്‍ എം ഗവ.ആശുപത്രി, മയ്യില്‍ സി എച്ച് സി, ഇരിവേരി ആര്‍ വി മെട്ട വിജ്ഞാനവേദി, പേരാവൂര്‍ താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ രാവിലെ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും മന്ന സാംസ്‌കരിക നിലയം ചിറക്കല്‍, കോട്ടൂര്‍ സബ്‌സെന്റര്‍, ഈരാറ്റുകുളങ്ങര ജനകീയ മന്ദിരം വാര്‍ഡ് ഒമ്പത് ചിറ്റാരിപ്പറമ്പ്, കീഴ്പ്പള്ളി ബി പി എച്ച് സി എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ നാല് വരെയും കണ്ണൂര്‍ ഓഫീസേഴ്‌സ് ക്ലബ്ബില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയുമാണ് പരിശോധന.

പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10965/rtpcr-test-kannur-nov-16)