---
title: "കേളകം സെന്‍റ് തോമസ് ഹൈസ്കൂളില്‍ എസ്പൈറോ 2K23 അവധിക്കാല ക്യാമ്പിന് തുടക്കമായി. "
english_title: "Espiro 2K23 Holiday Camp started at St. Thomas High School, Kelakam. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109656/espiro-2k23-holiday-camp-started-at-st-thomas-high-school-kelakam"
published_at: "2023-04-18T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643ea18d2f853_zdfcxv.jpg"
keywords: []
---

# കേളകം സെന്‍റ് തോമസ് ഹൈസ്കൂളില്‍ എസ്പൈറോ 2K23 അവധിക്കാല ക്യാമ്പിന് തുടക്കമായി. 

> **Lead Summary:** കേളകം: കളിച്ചും ചിരിച്ചും പഠിച്ചും അവധിക്കാലം ചിലവഴിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി നടത്തുന്ന എസ്പൈറോ 2K23 അവധിക്കാല ക്യാമ്പിന് കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആരംഭിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി ഗീത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് സജീവന്‍ എം പി അദ്ധ്യക്ഷനായിരുന്നു. വാര്‍ഡ് മെമ്പര്‍ സുനിത വാത്യാട്ട്, മദര്‍ പിടിഎ പ്രസിഡന്‍റ് അമ്പിളി സജി, സ്റ്റാഫ് സെക്രട്ടറി ടൈറ്റസ് പി സി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ എം വി മാത്യു സ്വാഗതവും ജോബി ഏലിയാസ് നന്ദിയും പറഞ്ഞു. അവധിക്കാല ക്യാമ്പില്‍ യോഗ, കരാട്ടേ, എയറോബിക്സ്, സൂംബാ ഡാന്‍സ്, അഡ്വാന്‍സ്ഡ് സ്പീച്ച് ട്രെയിനിംഗ് പ്രോഗ്രാം, ബേസിക് കാല്‍ക്കുലേഷന്‍ പ്രോഗ്രാം തുടങ്ങി വൈവിധ്യങ്ങളാര്‍ന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ക്യാമ്പ് മെയ് 27 ന് സമാപിക്കും.

## Article Content

കേളകം: കളിച്ചും ചിരിച്ചും പഠിച്ചും അവധിക്കാലം ചിലവഴിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി നടത്തുന്ന എസ്പൈറോ 2K23 അവധിക്കാല ക്യാമ്പിന് കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആരംഭിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി ഗീത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് സജീവന്‍ എം പി അദ്ധ്യക്ഷനായിരുന്നു. വാര്‍ഡ് മെമ്പര്‍ സുനിത വാത്യാട്ട്, മദര്‍ പിടിഎ പ്രസിഡന്‍റ് അമ്പിളി സജി, സ്റ്റാഫ് സെക്രട്ടറി ടൈറ്റസ് പി സി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ എം വി മാത്യു സ്വാഗതവും ജോബി ഏലിയാസ് നന്ദിയും പറഞ്ഞു. അവധിക്കാല ക്യാമ്പില്‍ യോഗ, കരാട്ടേ, എയറോബിക്സ്, സൂംബാ ഡാന്‍സ്, അഡ്വാന്‍സ്ഡ് സ്പീച്ച് ട്രെയിനിംഗ് പ്രോഗ്രാം, ബേസിക് കാല്‍ക്കുലേഷന്‍ പ്രോഗ്രാം തുടങ്ങി വൈവിധ്യങ്ങളാര്‍ന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ക്യാമ്പ് മെയ് 27 ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109656/espiro-2k23-holiday-camp-started-at-st-thomas-high-school-kelakam)