---
title: "നേപ്പാൾ ദുരന്തത്തിൻ്റെ നടുക്കുന്ന ഓർമ്മകൾക്ക് എട്ടാണ്ട്"
english_title: "Nepal Tragedy's Shaking Memories Eight Years On"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109669/nepal-tragedys-shaking-memories-eight-years-on"
published_at: "2023-04-18T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643eab5417ca5_sfxfxvcx.jpg"
keywords: []
---

# നേപ്പാൾ ദുരന്തത്തിൻ്റെ നടുക്കുന്ന ഓർമ്മകൾക്ക് എട്ടാണ്ട്

> **Lead Summary:** നേപ്പാൾ ദുരന്തത്തിൻ്റെ നടുക്കുന്ന ഓർമ്മകൾക്ക് എട്ടാണ്ട്: ഡോ. ദീപക് കെ. തോമസ് മെമ്മോറിയൽ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ,ഡോ.ദീപക് കെ.തോമസ് അനുസ്മരണം, അവാർഡുദാനം പുസ്തകപ്രകാശനവും കുണ്ടേരി കളപ്പുരക്കൽ ഗൃഹാങ്കണത്തിൽ2023 ഏപ്രിൽ 23 ഞായറാഴ്ച വൈകിട്ട് 5.30-നു് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

## Article Content

നേപ്പാൾ ദുരന്തത്തിൻ്റെ നടുക്കുന്ന ഓർമ്മകൾക്ക് എട്ടാണ്ട്: ഡോ. ദീപക് കെ. തോമസ് മെമ്മോറിയൽ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ,ഡോ.ദീപക് കെ.തോമസ് അനുസ്മരണം, അവാർഡുദാനം പുസ്തകപ്രകാശനവും കുണ്ടേരി കളപ്പുരക്കൽ ഗൃഹാങ്കണത്തിൽ2023 ഏപ്രിൽ 23 ഞായറാഴ്ച വൈകിട്ട് 5.30-നു് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

2015 ഏപ്രിൽ 25നാണ് നേപ്പാളിലെ കാഡ് മണ്ഡുവിൽ വച്ചുണ്ടായ ഭൂകമ്പത്തിലാണ് ഡോ. ദീപക് .കെ.തോമസ് മരണപ്പെട്ടത്.ദീപക്കിന്റെ സ്മരണക്കായി കുടുംബാംഗങ്ങളും ,കോഴിക്കോട് മെഡിക്കൽ കോളേജിലെ 51ാംബാച്ചിലെ സുഹൃത്തുക്കളായ സഹ ഡോക്ടർമാരും,നാട്ടിലെ സുഹൃത്തുക്കളും ചേർന്നാണ് ട്രസ്റ്റിന് രൂപം നൽകിയിരിക്കുന്നത് 23ന് വൈകുന്നേരം അഞ്ചരക്ക് കുണ്ടേരിയിൽ നടക്കുന്ന ചടങ്ങിൽ ദീപക് കെ.തോമസിന്റെ പേരിൽ ഏർപ്പെടുത്തിയ ആരോഗ്യ സുരക്ഷാ അവാർഡ് പേരാവൂർ താലൂക് ആശുപത്രിയിലെ സ്റ്റാഫ് നെഴ്സ് കെ.സലോമി ജോസഫിനു അഡ്വ.സണ്ണി ജോസഫ് എം.എൽ.എ സമ്മാനിക്കുമെന്നും ,ഡിസി ബുക്സ് പ്രസിദ്ധീകരിച്ച മതം,സംസ്കാരം, ആത്മീയത: വർത്തമാനവും ഭാവിയും എന്ന പുസ്തകത്തിന്റെ പ്രകാശനം കോഴിക്കോട് മെഡിക്കൽ കോളേജ് മുൻപ്രൊഫസറും, പ്രശസ്തഎഴുത്തുകാരിയുമായ ഡോ. ഖദീജ മുംതാസ്, നടത്തുമെന്നും ട്രസ്റ്റ് ചെയർമാൻ ,തോമസ് കളപ്പുര, ഭാരവാഹികളായ ലിജിൻ ജേക്കബ്, ഡോ.അശ്വിൻ ഹേമചന്ദ്രൻ എന്നിവർ അറിയിച്ചു.ചടങ്ങിൽ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ., കോഴിക്കോട് മെഡിക്കൽ കോളേജ് മുൻപ്രൊഫസറും, പ്രശസ്ത എഴുത്തുകാരിയുമായ ഡോ. ഖദീജ മുംതാസ്, കേളകംപഞ്ചായത്ത് പ്രസിഡന്റ്, സി. ടി. അനീഷ് ,എഴുത്തുകാരൻ സിവിക് ചന്ദ്രൻ പാഠഭേദം പത്രാധിപർ ടോമി മാത്യു നടവയൽ, സാഹിത്യകാരൻ എ.പി. കുഞ്ഞാമു, ദീപക് കെ തോമസിൻ്റെ സഹപാഠികളായിരുന്ന ഡോകടർമാർ, സുഹൃത്തുക്കൾ, ബന്ധുക്കൾ നാട്ടുകാർ എന്നിവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109669/nepal-tragedys-shaking-memories-eight-years-on)