---
title: "കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി. സ്കൂളിൽ അവധിക്കാല വിനോദ, വിജ്ഞാന പരിപാടി ‘ഫെസ്‌റ്റിവ എസ്റ്റിവ’ ഉദ്ഘാടനം ചെയ്തു."
english_title: "Karikottakari St. Thomas U.P. A holiday entertainment and knowledge program 'Festiva Estiva' was inaugurated in the school. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109672/karikottakari-st-thomas-up-a-holiday-entertainment-and-knowledge-program-festiva-estiva-was-inaugurated-in-the-school"
published_at: "2023-04-18T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643eabf56c048_karikottakari.jpg"
keywords: []
---

# കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി. സ്കൂളിൽ അവധിക്കാല വിനോദ, വിജ്ഞാന പരിപാടി ‘ഫെസ്‌റ്റിവ എസ്റ്റിവ’ ഉദ്ഘാടനം ചെയ്തു.

> **Lead Summary:** **കരിക്കോട്ടക്കരി:** കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി. സ്കൂളിൽ അവധിക്കാല വിനോദ, വിജ്ഞാന പരിപാടിയായ ഫെസ്‌റ്റിവ എസ്റ്റിവ ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.എ ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ബീന റോജസ് അധ്യക്ഷത വഹിച്ചു . സ്കൂൾ മാനേജർ റവ.ഫാ. ആന്റണി പുന്നൂർ അനുഗ്രഹ പ്രഭാഷണം നടത്തി.

## Article Content

**കരിക്കോട്ടക്കരി:** കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി. സ്കൂളിൽ അവധിക്കാല വിനോദ, വിജ്ഞാന പരിപാടിയായ ഫെസ്‌റ്റിവ എസ്റ്റിവ ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.എ ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ബീന റോജസ് അധ്യക്ഷത വഹിച്ചു . സ്കൂൾ മാനേജർ റവ.ഫാ. ആന്റണി പുന്നൂർ അനുഗ്രഹ പ്രഭാഷണം നടത്തി.

സ്കൂൾ ഹെഡ് മാസ്റ്റർ സോജൻ വർഗീസ് , പി ടി എ പ്രസിഡന്റ് കെ.എം ദേവസ്യ , മദർ പി.ടി.എ. പ്രസിഡന്റ് ലിജി സാം, പ്രോഗ്രാം കമ്മിറ്റി കൺവീനർ സിസ്റ്റർ സീനമോൾ എം സേവ്യർ, സ്റ്റാഫ് സെക്രട്ടറി ജൂബിലിൻ കെ.ബാബു എന്നിവർ സംസാരിച്ചു. നാല് ദിവസങ്ങളിലായി വിവിധ വിഷയങ്ങളിൽ പ്രശസ്തരായവരുടെ ക്ലാസ്സുകളോടൊപ്പം വിവിധ കളികളും മത്സര പരിപാടികളും ഉൾപ്പെടുത്തിയിട്ടുള്ള ഫെസ്റ്റിവ എസ്റ്റിവ ഏപ്രിൽ 20 – ന് സമാപിക്കും. സമാപനസമ്മേളനം ഇരിട്ടി ബി.പി.സി തുളസീധരൻ കെ.എ ഉദ്ഘാടനം ചെയ്യും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109672/karikottakari-st-thomas-up-a-holiday-entertainment-and-knowledge-program-festiva-estiva-was-inaugurated-in-the-school)