---
title: "പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ ധനസഹായം ഒ.ആര്‍ കേളു എംഎല്‍എ കൈമാറി."
english_title: "OR Kele MLA handed over the financial assistance of Pravasi Welfare Association."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109681/or-kele-mla-handed-over-the-financial-assistance-of-pravasi-welfare-association"
published_at: "2023-04-18T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643eb6e286552_dfvxc.jpg"
keywords: []
---

# പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ ധനസഹായം ഒ.ആര്‍ കേളു എംഎല്‍എ കൈമാറി.

> **Lead Summary:** **മാനന്തവാടി: **മെയ് 12 മുതല്‍ 20 വരെ സൗത്ത് കൊറിയയില്‍ നടക്കുന്ന മാസ്റ്റേഴ്‌സ് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന വയനാട് സ്വദേശിയായ ഷീന ദിനേശിന്റെ യാത്രാ ചിലവിലേക്ക് അബുദാബി വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ ധനസഹായം ഒ.ആര്‍ കേളു എംഎല്‍എ കൈമാറി. അസോസിയേഷന്റെ ജില്ലാ കോര്‍ഡിനേറ്റര്‍ ജോണി കുര്യാക്കോസ് അഷ്ഫാഖ് കണിയാമ്പറ്റ എന്നിവര്‍ സംബന്ധിക്കുകയും ഷീന ദിനേശിന് വിജയാശംസകള്‍ നേരുകയും ചെയ്തു. ഗെയിംസില്‍ പങ്കെടുക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഷീലയുടെ സാഹചര്യത്തെ കുറിച്ച് ഓപ്പണ്‍ ന്യൂസര്‍ നല്‍കിയ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രവാസി കൂട്ടായ്മ സഹായവുമായെത്തിയത്.

## Article Content

**മാനന്തവാടി: **മെയ് 12 മുതല്‍ 20 വരെ സൗത്ത് കൊറിയയില്‍ നടക്കുന്ന മാസ്റ്റേഴ്‌സ് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന വയനാട് സ്വദേശിയായ ഷീന ദിനേശിന്റെ യാത്രാ ചിലവിലേക്ക് അബുദാബി വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ ധനസഹായം ഒ.ആര്‍ കേളു എംഎല്‍എ കൈമാറി. അസോസിയേഷന്റെ ജില്ലാ കോര്‍ഡിനേറ്റര്‍ ജോണി കുര്യാക്കോസ് അഷ്ഫാഖ് കണിയാമ്പറ്റ എന്നിവര്‍ സംബന്ധിക്കുകയും ഷീന ദിനേശിന് വിജയാശംസകള്‍ നേരുകയും ചെയ്തു. ഗെയിംസില്‍ പങ്കെടുക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഷീലയുടെ സാഹചര്യത്തെ കുറിച്ച് ഓപ്പണ്‍ ന്യൂസര്‍ നല്‍കിയ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രവാസി കൂട്ടായ്മ സഹായവുമായെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109681/or-kele-mla-handed-over-the-financial-assistance-of-pravasi-welfare-association)