---
title: "അഞ്ചാമത്തെ പന്നിയും വീണു"
english_title: "The fifth pig also fell"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10977/the-fifth-pig-also-fell"
published_at: "2021-11-16T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619320cca1991_IMG-20211116-WA0059.jpg"
keywords: []
---

# അഞ്ചാമത്തെ പന്നിയും വീണു

> **Lead Summary:**  **കണിച്ചാർ** : ഓടംതോട് പാമ്പാടിയിൽ തോമസിന്റെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ സുധീർ നരോത്തിന്റെ നിർദ്ദേശമനുസരിച്ച് വെടി വെച്ച് കൊന്നു.

## Article Content

 **കണിച്ചാർ** : ഓടംതോട് പാമ്പാടിയിൽ തോമസിന്റെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ സുധീർ നരോത്തിന്റെ നിർദ്ദേശമനുസരിച്ച് വെടി വെച്ച് കൊന്നു.

പാമ്പാടി തോമസിന് പന്നിയെ വെടിവെക്കാൻ കണ്ണൂർ ഡി.ഫ്.ഓ.യുടെ പക്കൽ നിന്നും ലൈസൻസ് ലഭിച്ചിരുന്നു.

മണത്തണ സെക്ഷൻ ഓഫിസർ സി.കെ മഹേഷ്, വാച്ചർമാരായ ഓ.സി.ജിജോ, എ.കെ. അനൂപ്,എ.കെ. വിജയൻ, ഷംസീർ എന്നിവർ നേതൃത്വം നൽകി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10977/the-fifth-pig-also-fell)