---
title: "ഗതാഗതലംഘനങ്ങളും അപകടങ്ങളും പകർത്താൻ സ്ഥാപിച്ച ക്യാമറ അപകടത്തിലാണ്"
english_title: "A camera installed to record traffic violations and accidents is at risk"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109782/a-camera-installed-to-record-traffic-violations-and-accidents-is-at-risk"
published_at: "2023-04-19T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643f9d1bb08f3_IMG-20230419-WA0070.jpg"
keywords: []
---

# ഗതാഗതലംഘനങ്ങളും അപകടങ്ങളും പകർത്താൻ സ്ഥാപിച്ച ക്യാമറ അപകടത്തിലാണ്

> **Lead Summary:** **കണ്ണൂർ** : ഗതാഗതലംഘനങ്ങളും അപകടങ്ങളും പകർത്താൻ സ്ഥാപിച്ച ക്യാമറ തന്നെ അപകടത്തിലായ അവസ്ഥയിൽ. ഗാന്ധി സ്ക്വയറിൽ എ.കെ.ജി. പ്രതിമയ്ക്ക് മുൻഭാഗത്ത് സ്ഥാപിച്ച ക്യാമറയാണ് അപകടത്തിലായത്. ക്യാമറ സ്ഥാപിച്ച തൂണിൽതന്നെ സ്വകാര്യ കമ്പനിയുടെ പരസ്യ ബോർഡുമുണ്ട്.

## Article Content

**കണ്ണൂർ** : ഗതാഗതലംഘനങ്ങളും അപകടങ്ങളും പകർത്താൻ സ്ഥാപിച്ച ക്യാമറ തന്നെ അപകടത്തിലായ അവസ്ഥയിൽ. ഗാന്ധി സ്ക്വയറിൽ എ.കെ.ജി. പ്രതിമയ്ക്ക് മുൻഭാഗത്ത് സ്ഥാപിച്ച ക്യാമറയാണ് അപകടത്തിലായത്. ക്യാമറ സ്ഥാപിച്ച തൂണിൽതന്നെ സ്വകാര്യ കമ്പനിയുടെ പരസ്യ ബോർഡുമുണ്ട്.

ഈ ബോർഡ് സ്ഥാനത്തുനിന്നിളകിയപ്പോൾ കൂടെ ക്യാമറയും ഇളകി. ഇപ്പോൾ ക്യാമറ റോഡിലേക്കും വാഹനങ്ങളിലേക്കുമല്ല, മറിച്ച് തലകുനിച്ച് താഴേക്കാണ് ദൃഷ്ടി പതിപ്പിച്ചിരിക്കുന്നത്. നഗരത്തിൽ വിവിധയിടങ്ങളിലായി കോർപ്പറേഷന്റെയും പോലീസിന്റെയും നേതൃത്വത്തിൽ ഇതുപോലെ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

മിക്കയിടത്തും ക്യാമറത്തൂണുകളിൽ പരസ്യബോർഡുകൾക്കൊപ്പമാണ് ക്യാമറയും സ്ഥാപിച്ചിട്ടുള്ളത്. അതിനാൽതന്നെ പരസ്യബോർഡുകൾ ഇളകിയാൽ കൂടെ ക്യാമറയും പോരുമെന്ന അവസ്ഥയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109782/a-camera-installed-to-record-traffic-violations-and-accidents-is-at-risk)