---
title: "രണ്ടാം കടവ് സെന്റ് ജോസഫ് എൽ പി സ്കൂളിൽ ശിശുദിന റാലിയും പൊതുസമ്മേളനവും നടത്തി"
english_title: "Children's Day rally and public meeting were held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10979/childrens-day-rally-and-public-meeting-were-held"
published_at: "2021-11-16T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619322e8c1895_IMG-20211116-WA0005.jpg"
keywords: []
---

# രണ്ടാം കടവ് സെന്റ് ജോസഫ് എൽ പി സ്കൂളിൽ ശിശുദിന റാലിയും പൊതുസമ്മേളനവും നടത്തി

> **Lead Summary:** രണ്ടാം കടവ് :രണ്ടാം കടവ് സെന്റ് ജോസഫ് എൽ പി സ്കൂളിൽ ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ പൊതു സമ്മേളനം സ്കൂൾ മാനേജർ റവ.ഫാ ലിൻസ് വെട്ടു വയലിൽ ഉദ്ഘാടനം ചെയ്തു.

## Article Content

രണ്ടാം കടവ് :രണ്ടാം കടവ് സെന്റ് ജോസഫ് എൽ പി സ്കൂളിൽ ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ പൊതു സമ്മേളനം സ്കൂൾ മാനേജർ റവ.ഫാ ലിൻസ് വെട്ടു വയലിൽ ഉദ്ഘാടനം ചെയ്തു.

മുൻ മാനേജർ റവ.ഫാ ജോബി ചെരുവിൽ ഹെഡ് മിസ്ട്രസ്  ജാൻസി മാത്യു, മുൻ ഹെഡ് മിസ്ട്രസ്  ലീലാമ്മ തോമസ്, പി.ടി.എ. പ്രസിഡണ്ട് ജെയ്സൺ പേരേക്കാട്ട്,വിദ്യാർത്ഥി പ്രതിനിധികളായ അനോൾഡ് ജോസഫ് ബിജു, അന്ന സണ്ണി, അധ്യാപക പ്രതിനിധി സ്നേഹ ജോസഫ് എന്നിവർ പ്രസംഗിച്ചു.

മുൻ വർഷത്തെ L. S. S ജേതാക്കളായ ജോർജ് തോമസ്, അന്ന മരിയ കെ എസ് , നോയൽ ജോസഫ് ,മാത്യു ബിജു, ഗ്രേസ് മരിയ, ജോയൽ വി.ജെ, തോമസ് കെ എന്നിവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റ് നൽകി. തുടർന്ന് കുട്ടികളെ അണിനിരത്തി ശിശുദിന റാലി നടത്തി കുട്ടികൾക്ക് മധുര പലഹാര വിതരണവും പായസ വിതരണവും നടത്തി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10979/childrens-day-rally-and-public-meeting-were-held)