---
title: "തൊടീക്കളം ഗവൺമെൻറ് എൽ പി സ്കൂളിൽ അവധിക്കാല സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു."
english_title: "Thodeekkalam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109798/thodeekkalam"
published_at: "2023-04-19T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643fb784adf5f_IMG-20230419-WA0090.jpg"
keywords: []
---

# തൊടീക്കളം ഗവൺമെൻറ് എൽ പി സ്കൂളിൽ അവധിക്കാല സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.

> **Lead Summary:**  തൊടീക്കളം ഗവൺമെൻറ് എൽ പി സ്കൂളിൽ അവധിക്കാല സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ആരവം എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പ് ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തംഗം എ. ലീന ഉദ്ഘാടനം ചെയ്തു. അഭിനയത്തിന്റെ രസതന്ത്രം വിഷയത്തിൽ സൗമ്യേന്ദ്രൻ കണ്ണമ്പള്ളി ക്ലാസ് എടുത്തു. കളിമൺ ഒറിഗാമി ശില്പശാല സി വിനോദും നടത്തി.

## Article Content

 തൊടീക്കളം ഗവൺമെൻറ് എൽ പി സ്കൂളിൽ അവധിക്കാല സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ആരവം എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പ് ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തംഗം എ. ലീന ഉദ്ഘാടനം ചെയ്തു. അഭിനയത്തിന്റെ രസതന്ത്രം വിഷയത്തിൽ സൗമ്യേന്ദ്രൻ കണ്ണമ്പള്ളി ക്ലാസ് എടുത്തു. കളിമൺ ഒറിഗാമി ശില്പശാല സി വിനോദും നടത്തി.

തുടർന്ന് തൊടീക്കളത്തെ കലാകാരന്മാരുടെ കൂട്ടായ്മ അവതരിപ്പിച്ച നാടൻ പാട്ടും ക്യാമ്പ് ഫയറും നടന്നു. ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തംഗം എ. ലീന ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി കെ രാഗേഷ് അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് കെ പി ഗീത ടീച്ചർ ,ബി ആർ സി പ്രതിനിധി ബിജു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. സൂളിലെ വിദ്യാർഥികൾ , രക്ഷിതാക്കൾ . അധ്യാപകർ . നാട്ടുകാർ എന്നിവരുടെ മികച്ച പങ്കാളിത്തത്തോടെ നടന്ന ക്യാമ്പ് ഫയർ കുട്ടികൾ ആടിയും പാടിയും പാട്ടിന്റെ താളത്തിനൊത്ത് ചുവടുകൾ വച്ചും അവധിക്കാലം ആസ്വാദ്യകരമാക്കുന്ന മികച്ച അനുഭവമായി മാറി. രണ്ടാം ദിവസം ശാസ്ത്ര പൂരം എന്ന വിഷയത്തിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീനിവാസൻ മാസ്റ്ററുടെ ക്ലാസ് , കോ ഓഡിനേറ്റർ ഷെറിൻ ഷഹാന ടീച്ചുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ശില്പശാല എന്നിവയും നടന്നു. തുടർന്ന് നാലാം ക്ലാസ് വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് സമ്മേളനവും ഇതോടൊപ്പം നടന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109798/thodeekkalam)