---
title: "ജന്മദിനത്തിൽ ഒമ്പതു വയസുകാരി കേശദാനം ചെയ്ത് മാതൃകയായി"
english_title: "A nine-year-old girl donated her hair on her birthday and became a role model"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109815/a-nine-year-old-girl-donated-her-hair-on-her-birthday-and-became-a-role-model"
published_at: "2023-04-19T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643fc3ac3963c_IMG-20230419-WA0086.jpg"
keywords: []
---

# ജന്മദിനത്തിൽ ഒമ്പതു വയസുകാരി കേശദാനം ചെയ്ത് മാതൃകയായി

> **Lead Summary:**  ജന്മദിനത്തിൽ ഒമ്പതു വയസുകാരി കേശദാനം ചെയ്ത് മാതൃകയായി. കൊളവല്ലൂർ എൽ പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയും തങ്കേശപൂരയിൽ വെങ്ങാട്ടേരി സുധീഷ് ഷിജില ദമ്പതികളുടെ മകളുമായ സ്നിയ ആണ് ജന്മദിന ആഘോഷ വേളയിൽ കേൻസർ രോഗികൾക്ക് വേണ്ടി കേശം ദാനം ചെയ്തത്.

## Article Content

 ജന്മദിനത്തിൽ ഒമ്പതു വയസുകാരി കേശദാനം ചെയ്ത് മാതൃകയായി. കൊളവല്ലൂർ എൽ പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയും തങ്കേശപൂരയിൽ വെങ്ങാട്ടേരി സുധീഷ് ഷിജില ദമ്പതികളുടെ മകളുമായ സ്നിയ ആണ് ജന്മദിന ആഘോഷ വേളയിൽ കേൻസർ രോഗികൾക്ക് വേണ്ടി കേശം ദാനം ചെയ്തത്.

കുന്നോത്ത്പറമ്പ് പ്രിയദർശിനി ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് പ്രസിഡണ്ട് കെ.പി. കുമാരൻ കേശം ഏറ്റ് വാങ്ങി ജീവകാരുണ്യ പ്രവർത്തകനായ അൽത്താഫ് അണിയാരത്തിന് കൈമാറി. ഈ കേശം കേൻസർ രോഗികൾക്ക് വിഗ്ഗ് നിർമിക്കുന്നതിന് വേണ്ടി ബേഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന ''പീസ് ഓഫ് ലൈഫ് ട്രസ്റ്റിന്'' കൈമാറും.

സൊസൈറ്റി ട്രഷറർ സി. പുരുഷു മാസ്റ്റർ, കൊളവല്ലൂർ എൽ പി സ്കൂൾ പ്രധാനധ്യാപകൻ ലിജി ലാൽ, വി.കെ.ഷാജേഷ്, വിജീഷ് ചെണ്ടയാട്, സുധീഷ് വെങ്ങാട്ടേരി ഇ.ടി. പുരുഷു, ജ്യോതി,ഷിജില കെ പി വി ചന്ദ്രൻ, പ്രകാശൻ പി , പ്രസാദ്, ആർ പി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109815/a-nine-year-old-girl-donated-her-hair-on-her-birthday-and-became-a-role-model)