---
title: "വന്ദേഭാരത് എക്‌സ്‌പ്രെസിന്റെ രണ്ടാം ട്രയല്‍ റൺ: ട്രെയിന്‍ കാസര്‍ഗോഡ് എത്തി"
english_title: "Vandebharat Express"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109832/vandebharat-express"
published_at: "2023-04-19T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643fd536ce8fa_Screenshot_2023-04-19-17-11-51-61_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# വന്ദേഭാരത് എക്‌സ്‌പ്രെസിന്റെ രണ്ടാം ട്രയല്‍ റൺ: ട്രെയിന്‍ കാസര്‍ഗോഡ് എത്തി

> **Lead Summary:** വന്ദേഭാരത് എക്‌സ്‌പ്രെസിന്റെ രണ്ടാം ട്രയല്‍ റണ്ണില്‍ ട്രെയിന്‍ കാസര്‍ഗോഡ് എത്തി. നിരവധി പേരുടെ ആവശ്യപ്രകാരമാണ് വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് കാസര്‍ഗോഡ് വരെ നീട്ടിയത്. ഇന്നലെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ന് പതിനേഴ് മിനുട്ട് നേരത്തെയാണ് ട്രെയിന്‍ കണ്ണൂര്‍ എത്തിയത്. അവിടെ നിന്ന് 12:17 ന് പുറപ്പെട്ട ട്രെയിന്‍ കാസര്‍ഗോഡ് എത്തിയത് ഉച്ചക്ക് 1:10ന്.

## Article Content

വന്ദേഭാരത് എക്‌സ്‌പ്രെസിന്റെ രണ്ടാം ട്രയല്‍ റണ്ണില്‍ ട്രെയിന്‍ കാസര്‍ഗോഡ് എത്തി. നിരവധി പേരുടെ ആവശ്യപ്രകാരമാണ് വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് കാസര്‍ഗോഡ് വരെ നീട്ടിയത്. ഇന്നലെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ന് പതിനേഴ് മിനുട്ട് നേരത്തെയാണ് ട്രെയിന്‍ കണ്ണൂര്‍ എത്തിയത്. അവിടെ നിന്ന് 12:17 ന് പുറപ്പെട്ട ട്രെയിന്‍ കാസര്‍ഗോഡ് എത്തിയത് ഉച്ചക്ക് 1:10ന്.

ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വലിയ സ്വീകാരണമാണ് ട്രെയിനിന് ലഭിച്ചത്. നേരത്തെ കണ്ണൂരുവരെ മാത്രമായിരുന്നു വന്ദേ ഭാരത് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. തുടര്‍ന്ന്, കാസര്‍ഗോഡ് ജനതയുടെ ആവശ്യപ്രകാരം ട്രെയിന്‍ നീട്ടിയത്. കഴിഞ്ഞ ദിവസം എക്സ്പ്രസിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും തീരുമാനിച്ചിരുന്നു.

തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിന്‍ രാവിലെ 5.10നാണ് പുറപ്പെടുക. ട്രെയിന്‍ ഉച്ചയ്ക്ക് 12.30ഓടെ കണ്ണൂരിലെത്തും. നിലവില്‍ കാസര്‍ഗോഡിലേക്ക് നീട്ടിയതിനാല്‍ പരിഷ്‌കരിച്ച സമയക്രമം ഉടന്‍ പുറത്തിറങ്ങിയേക്കും. എക്സിക്യൂട്ടീവ് കോച്ചില്‍ ഭക്ഷണമുള്‍പ്പെടെ തിരുവനന്തപുരം കണ്ണൂര്‍ നിരക്ക് 2,400 രൂപയാണ്.

എക്കണോമി കോച്ചില്‍ ഭക്ഷണമുള്‍പ്പെടെ തിരുവനന്തപുരം കണ്ണൂര്‍ നിരക്ക് 1,400 രൂപയാണ്. കാസര്‍ഗോഡ് വരെ നീട്ടിയതിനാല്‍ നിരക്കിലും മാറ്റം പ്രതീക്ഷിക്കാം. 78 സീറ്റ് വീതമുള്ള 12 എക്കണോമി കോച്ചുകളാണ് വന്ദേഭാരതിനുള്ളത്. 54 സീറ്റ് വീതമുള്ള 2 എക്സിക്യൂട്ടീവ് കോച്ചുകളുമുണ്ട്. 44 സീറ്റ് വീതമുള്ള ഓരോ കോച്ചുകള്‍ മുന്നിലും പിന്നിലുമുണ്ടാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109832/vandebharat-express)