---
title: "ബാരാപ്പോൾ മിനി ജലവൈദ്യുത പദ്ധതിക്ക് മാവോയിസ്റ്റ് ഭീഷണി"
english_title: "Maoist Threat to Barapole Mini Hydroelectric Project"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109837/maoist-threat-to-barapole-mini-hydroelectric-project"
published_at: "2023-04-19T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643fe2d5a7d6e_IMG-20230419-WA0138.jpg"
keywords: []
---

# ബാരാപ്പോൾ മിനി ജലവൈദ്യുത പദ്ധതിക്ക് മാവോയിസ്റ്റ് ഭീഷണി

> **Lead Summary:**  ഇരിട്ടി കർണാടക അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ബാരാ പോൾ മിനി വൈദ്യുത പദ്ധതിക്ക് മാവോയിസ്റ്റ് ഭീഷണി ഉണ്ടെന്ന് രഹസ്യ വിവരത്തെ തുടർന്ന് ജില്ലയിലെ ഉന്നത പോലീസ് സംഘമെത്തി സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി. ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ജേക്കബ്. ജില്ല സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി വിനോദ് കുമാർ, ആന്റി നക്സൽ സ്കോടും അടങ്ങുന്ന സംഘമാണ് ബാരാപോളിലും പദ്ധതി പ്രദേശങ്ങളിലും പരിശോധന നടത്തിയത്. ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി വിയറ്റ്നാമിൽ രണ്ട് ദിവസം മുമ്പ് നക്സൽ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വിഷു ദിവസം മൊയ്തീൻ, ജിഷ, സന്തോഷ് എന്നിവരെ അടങ്ങുന്ന അഞ്ചംഗ നക്സൽ സംഘം വിയറ്റ്നാമിലെ ഒരു വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചതായും സംസാരത്തിനിടയിൽ ബാരാപോളിന് ഭീഷണി ഉയർത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

## Article Content

 ഇരിട്ടി കർണാടക അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ബാരാ പോൾ മിനി വൈദ്യുത പദ്ധതിക്ക് മാവോയിസ്റ്റ് ഭീഷണി ഉണ്ടെന്ന് രഹസ്യ വിവരത്തെ തുടർന്ന് ജില്ലയിലെ ഉന്നത പോലീസ് സംഘമെത്തി സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി. ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ജേക്കബ്. ജില്ല സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി വിനോദ് കുമാർ, ആന്റി നക്സൽ സ്കോടും അടങ്ങുന്ന സംഘമാണ് ബാരാപോളിലും പദ്ധതി പ്രദേശങ്ങളിലും പരിശോധന നടത്തിയത്. ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി വിയറ്റ്നാമിൽ രണ്ട് ദിവസം മുമ്പ് നക്സൽ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വിഷു ദിവസം മൊയ്തീൻ, ജിഷ, സന്തോഷ് എന്നിവരെ അടങ്ങുന്ന അഞ്ചംഗ നക്സൽ സംഘം വിയറ്റ്നാമിലെ ഒരു വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചതായും സംസാരത്തിനിടയിൽ ബാരാപോളിന് ഭീഷണി ഉയർത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

ആറളം അയ്യങ്കുന്ന് പഞ്ചായത്തുകളിലെ പല മേഖലകളിലെയും നക്സൽ സാന്നിധ്യം പോലീസ് അതീവ ജാഗ്രതയോടെയാണ് നിരീക്ഷിച്ചു വരുന്നത്. ഒരുമാസം മുൻപ് വിയറ്റ്നാമിൽ എത്തിയ നക്സൽ സംഘം പ്രദേശവാസികളിൽ നിന്നും ഭക്ഷണസാധനങ്ങൾ ശേഖരിച്ചിരുന്നു . നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തോളമായി ബാരാപോളിലെ നിന്നുള്ള വൈദ്യുതി ഉൽപാദനം പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്. അതീവ സുരക്ഷാ പ്രാധാന്യമുള്ള പദ്ധതി പ്രദേശങ്ങളിലും പൊതു ജനങ്ങൾക്ക് നിരോധനം ഉള്ള മേഖലകളിലും പൊതുജന സാന്നിധ്യം മനസ്സിലാക്കിയ ഉന്നത ഉദ്യോഗസ്ഥ സംഘം പദ്ധതിയുടെ അതീവ സുരക്ഷാ മേഖലകളായ ട്രഞ്ച് വിയർ സൈറ്റിലും. തുറന്ന കനാൽ ഫോർവേ ടാങ്ക് പവർഹൗസ് എന്നിവിടങ്ങളിലേക്ക് പൊതുജനങ്ങളോ സന്ദർശകരോ എത്തുന്നത് തടയുന്നതിനായി സുരക്ഷാ വേലികൾ തീർത്ത് സുരക്ഷ വർദ്ധിപ്പിക്കാനും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും ഉടനടിയാകെ സുരക്ഷാ ജീവനക്കാരെ നിയമിക്കാനും വഴിവിളക്കുകൾ സ്ഥാപിക്കാനും കെഎസ്ഇബി അധികൃതർക്ക് നിർദ്ദേശം നൽകി. കേരള കർണാടക അതിർത്തി ആയതിനാലും പദ്ധതി സ്ഥിതി ചെയ്യുന്ന അയ്യൻകുന്നിലും തൊട്ടടുത്ത് ആറളം പഞ്ചായത്തിലും നക്സൽ സാന്നിധ്യം സ്ഥിരീകരിച്ചതിനാലൂം ബാരാപോൾ മിനി വൈദ്യുതി പദ്ധതി പ്രദേശം അതീവ സുരക്ഷാ മേഖലയായി മാറിയിരിക്കുകയാണ്. സുരക്ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയാണെന്ന് ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109837/maoist-threat-to-barapole-mini-hydroelectric-project)