---
title: "കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ്റെ ഇ-ഓഫീസ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു."
english_title: "Kerala State Beverages Corporation's e-office was inaugurated by Minister MB Rajesh. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109849/kerala-state-beverages-corporations-e-office-was-inaugurated-by-minister-mb-rajesh"
published_at: "2023-04-19T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643ff8d37ccf1_hvjk.jpg"
keywords: []
---

# കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ്റെ ഇ-ഓഫീസ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.

> **Lead Summary:** കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ്റെ ഇ-ഓഫീസ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ബീവറേജസ് കോർപ്പറേഷന്റെ വളർച്ചയുടെയും പുരോഗതിയുടെയും ചരിത്രത്തിൽ വിപ്ലവകരമായ ചുവടുവെപ്പാണ് ഈ ഓഫീസ് എന്ന് മന്ത്രി പറഞ്ഞു. ജീവനക്കാർക്ക് ജോലി അനായാസമാക്കാൻ ഇ-ഓഫീസ് സഹായകരമാകും.

## Article Content

കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ്റെ ഇ-ഓഫീസ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ബീവറേജസ് കോർപ്പറേഷന്റെ വളർച്ചയുടെയും പുരോഗതിയുടെയും ചരിത്രത്തിൽ വിപ്ലവകരമായ ചുവടുവെപ്പാണ് ഈ ഓഫീസ് എന്ന് മന്ത്രി പറഞ്ഞു. ജീവനക്കാർക്ക് ജോലി അനായാസമാക്കാൻ ഇ-ഓഫീസ് സഹായകരമാകും.

ഒരു രൂപ പോലും ചെലവഴിക്കാതെയാണ് ഇ-ഓഫീസ് സംവിധാനം പ്രാവർത്തികമാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ.എസ്.ബി.സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ യോഗേഷ് ഗുപ്ത, ഇ- ഓഫീസ് സൊല്യൂഷൻ നോഡൽ ഓഫീസർ ജാനു മോഹൻ, ബീവറേജസ് കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109849/kerala-state-beverages-corporations-e-office-was-inaugurated-by-minister-mb-rajesh)