---
title: "കെഎസ്ഇബി സംയുക്ത ട്രേഡ് യൂണിയനുകളുടെ വിശദീകരണയോഗം."
english_title: "Briefing meeting of KSEB Joint Trade Unions Unions "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109852/briefing-meeting-of-kseb-joint-trade-unions-unions"
published_at: "2023-04-19T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643ffcaf080ad_fcvhjnb.jpg"
keywords: []
---

# കെഎസ്ഇബി സംയുക്ത ട്രേഡ് യൂണിയനുകളുടെ വിശദീകരണയോഗം.

> **Lead Summary:** ** ഇരിട്ടി: **കെ എസ് ഇ ബി യിൽ സ്മാർട്ട് മീറ്റർ പൊതുമേഖലയിൽ നടപ്പിലാക്കുക, സ്വകാര്യവത്കരണ വക്താക്കളായിട്ടുള്ളവരെ ബോർഡ് ഡയരക്ടർമാരായി നിയമിക്കാനുള്ള നീക്കത്തിനെതിരായും , മഴക്കാല പൂർവ്വ അറ്റകുറ്റപണി നടത്തേണ്ടതിന് ആവശ്യമായ സാധന സാമഗ്രികൾ ലഭ്യമാക്കാൻ സാധിക്കാത്ത ബോർഡ് മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത തുറന്നുകാട്ടാൻ ഡിവിഷൻ തല അർത്ഥ ദിന സംയുക്ത വിശദീകരണ യോഗം നടത്തി. കെഎസ്ഇബി ഇരിട്ടി വൈദ്യൂതി ഭവന് മുമ്പിൽ നടന്ന വിശദീകരണ യോഗത്തിൽ കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ സോണൽ സെക്രട്ടറി എ.എൻ. ശ്രീലാകുമാരി വിശദികരണം നടത്തി.

## Article Content

** ഇരിട്ടി: **കെ എസ് ഇ ബി യിൽ സ്മാർട്ട് മീറ്റർ പൊതുമേഖലയിൽ നടപ്പിലാക്കുക, സ്വകാര്യവത്കരണ വക്താക്കളായിട്ടുള്ളവരെ ബോർഡ് ഡയരക്ടർമാരായി നിയമിക്കാനുള്ള നീക്കത്തിനെതിരായും , മഴക്കാല പൂർവ്വ അറ്റകുറ്റപണി നടത്തേണ്ടതിന് ആവശ്യമായ സാധന സാമഗ്രികൾ ലഭ്യമാക്കാൻ സാധിക്കാത്ത ബോർഡ് മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത തുറന്നുകാട്ടാൻ ഡിവിഷൻ തല അർത്ഥ ദിന സംയുക്ത വിശദീകരണ യോഗം നടത്തി. കെഎസ്ഇബി ഇരിട്ടി വൈദ്യൂതി ഭവന് മുമ്പിൽ നടന്ന വിശദീകരണ യോഗത്തിൽ കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ സോണൽ സെക്രട്ടറി എ.എൻ. ശ്രീലാകുമാരി വിശദികരണം നടത്തി.

കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി ജോസഫ് അധ്യക്ഷനായ ചടങ്ങിൽ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി പി. കെ. സജിവ് സ്വാഗതം പറഞ്ഞു. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി കെ. രഘുനാഥൻ, സംസ്ഥാന കമ്മിറ്റി അംഗം എം. എം. നിഷാജ്, ഓഫിസേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി പ്രീജകുമാരി, കെ. റ്റി. ജയകൃഷ്ൺ, വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ പ്രസിഡന്റ് പി. വി. പ്രദീപ്‌, പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പ്രദീപൻ പിലാമൂട്ടിൽ തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ ട്രഷറർ സി.ആർ. രാജേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109852/briefing-meeting-of-kseb-joint-trade-unions-unions)