---
title: "പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്‌ പാർട്ടി നിയമന ഫാക്ടറി എന്ന് കോൺഗ്രസ്‌, ജോലി ഒഴിവുകളിൽ സിപിഎം ലിസ്റ്റ് പ്രകാരം നിയമനമെന്നും ആരോപണം..."
english_title: "Allegation that Peravoor block panchayat is party recruitment factory, Congress and job vacancies are being appointed as per CPM list... "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109858/allegation-that-peravoor-block-panchayat-is-party-recruitment-factory-congress-and-job-vacancies-are-being-appointed-as-per-cpm-list"
published_at: "2023-04-19T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6440021da2109_fdgvhjk.jpg"
keywords: []
---

# പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്‌ പാർട്ടി നിയമന ഫാക്ടറി എന്ന് കോൺഗ്രസ്‌, ജോലി ഒഴിവുകളിൽ സിപിഎം ലിസ്റ്റ് പ്രകാരം നിയമനമെന്നും ആരോപണം...

> **Lead Summary:** **പേരാവൂർ : **പേരാവൂർ താലൂക് ആശുപത്രി, പകൽ വിശ്രമ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നിയമനത്തിൽ സിപിഎമ്മുകാർ സ്വന്തക്കാരെ തിരുകി കയറ്റിയെന്ന് ആരോപണം. ഈ വിഷയത്തിൽ ബ്ലോക്ക് പഞ്ചായത്ത്‌ ഭരണസമിതി യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. ഇന്റർവ്യൂ പ്രഹസനം നടത്തി തൊഴിൽ രഹിതരെ പറ്റിച്ച്, സിപിഎം ലിസ്റ്റ് പ്രകാരം സ്വന്തക്കാരെ മാനദണ്ഡമൊന്നും പാലിക്കാതെ തിരുകി കയറ്റി എന്നാണ് കോൺഗ്രസ്‌ അംഗങ്ങൾ യോഗത്തിൽ ആരോപിച്ചത്.

## Article Content

**പേരാവൂർ : **പേരാവൂർ താലൂക് ആശുപത്രി, പകൽ വിശ്രമ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നിയമനത്തിൽ സിപിഎമ്മുകാർ സ്വന്തക്കാരെ തിരുകി കയറ്റിയെന്ന് ആരോപണം. ഈ വിഷയത്തിൽ ബ്ലോക്ക് പഞ്ചായത്ത്‌ ഭരണസമിതി യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. ഇന്റർവ്യൂ പ്രഹസനം നടത്തി തൊഴിൽ രഹിതരെ പറ്റിച്ച്, സിപിഎം ലിസ്റ്റ് പ്രകാരം സ്വന്തക്കാരെ മാനദണ്ഡമൊന്നും പാലിക്കാതെ തിരുകി കയറ്റി എന്നാണ് കോൺഗ്രസ്‌ അംഗങ്ങൾ യോഗത്തിൽ ആരോപിച്ചത്.

ജോലി ഒഴിവ് പരസ്യം നൽകി നൂറു കണക്കിനാളുകളെ പറ്റിച്ച സംഭവത്തിൽ കോൺഗ്രസ്‌ പ്രതിഷേധം ശക്തമാക്കുമെന്നും സ്വജനപക്ഷ നിയമന ഫാക്ടറി ആയി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്‌ മാറിയെന്നും കോൺഗ്രസ്‌ അംഗങ്ങളായ ബൈജു വർഗീസ് പാൽ ഗോപാലൻ, ഇന്ദിര ശ്രീധരൻ എന്നിവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109858/allegation-that-peravoor-block-panchayat-is-party-recruitment-factory-congress-and-job-vacancies-are-being-appointed-as-per-cpm-list)