---
title: "ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ഇഫ്താർ കിറ്റ് വിതരണം നടത്തി. "
english_title: "Iftar kit was distributed at Iritty Taluk Hospital. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109887/iftar-kit-was-distributed-at-iritty-taluk-hospital"
published_at: "2023-04-19T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64401fe96db27_zczxvx.jpg"
keywords: []
---

# ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ഇഫ്താർ കിറ്റ് വിതരണം നടത്തി. 

> **Lead Summary:** ഇരിട്ടി : എസ് കെ എസ് എസ് എഫ് ഇരിട്ടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ഇഫ്താർ കിറ്റ് വിതരണം നടത്തി . ആശുപത്രിയിലുളള കിടപ്പ് രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും പരിചാരകർക്കുമാണ് കിറ്റ് വിതരണം ചെയ്തത്.

## Article Content

ഇരിട്ടി : എസ് കെ എസ് എസ് എഫ് ഇരിട്ടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ഇഫ്താർ കിറ്റ് വിതരണം നടത്തി . ആശുപത്രിയിലുളള കിടപ്പ് രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും പരിചാരകർക്കുമാണ് കിറ്റ് വിതരണം ചെയ്തത്.

നോമ്പ് തുറ വിഭവങ്ങള്‍, വെള്ളം, ഭക്ഷണം തുടങ്ങിയവയുമായാണ് നൽകിയത്. എസ് കെ എസ് എസ് എഫ് ഇരിട്ടി മേഖല കമ്മിറ്റിയുടെ റമളാൻ കാമ്പയിൻ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇരിട്ടി നഗരസഭ കൗണ്‍സിലർ വി പി റഷീദ് ഉദ്ഘാടനം ചെയ്തു. സകരിയ്യ അസ്അദി വിളക്കോട് അധ്യക്ഷത വഹിച്ചു.

സമീർ മൗലവി കരുമാങ്കയം പ്രഭാഷണം നടത്തി. സജീർ മൗലവി പേരട്ട പദ്ധതി വിശദീകരിച്ചു. ഫൈസൽ മൗലവി അടക്കാത്തോട്, അബ്ദുസമദ് അസ്അദി കാവുംപടി, അബ്ദുറാശിദ് പയഞ്ചേരി, മുഹമ്മദ് മുസ്തഫ ഇരിട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109887/iftar-kit-was-distributed-at-iritty-taluk-hospital)