---
title: "കണ്ണൂർ അഴീക്കോട് ചാൽ ബീച്ചിൽ വീണ്ടു തീപിടുത്തം."
english_title: "Another fire broke out at Azhikode Chal beach in Kannur."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109892/another-fire-broke-out-at-azhikode-chal-beach-in-kannur"
published_at: "2023-04-19T23:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644028f1e823a_xfxcv.jpg"
keywords: []
---

# കണ്ണൂർ അഴീക്കോട് ചാൽ ബീച്ചിൽ വീണ്ടു തീപിടുത്തം.

> **Lead Summary:** കണ്ണൂർ: ചാൽബീച്ചിൽ കാറ്റാടി മരങ്ങളോട് ചേർന്നുള്ള കാടുപിടിച്ച ഭാഗത്ത് വീണ്ടും തീപിടിത്തം. ബുധൻ രാത്രി എട്ടോടെയാണ് ബീച്ചിന്റെ വലതുഭാഗത്തോട് ചേർന്നുള്ള പ്രദേശത്ത് തീപിടിച്ചത്. നാലേക്കറോളം പ്രദേശത്ത് തീ ആളിപ്പടർന്നു. കണ്ണൂരിൽനിന്നെത്തിയ അഗ്നിരക്ഷാ സേന തീയണച്ചു.

## Article Content

കണ്ണൂർ: ചാൽബീച്ചിൽ കാറ്റാടി മരങ്ങളോട് ചേർന്നുള്ള കാടുപിടിച്ച ഭാഗത്ത് വീണ്ടും തീപിടിത്തം. ബുധൻ രാത്രി എട്ടോടെയാണ് ബീച്ചിന്റെ വലതുഭാഗത്തോട് ചേർന്നുള്ള പ്രദേശത്ത് തീപിടിച്ചത്. നാലേക്കറോളം പ്രദേശത്ത് തീ ആളിപ്പടർന്നു. കണ്ണൂരിൽനിന്നെത്തിയ അഗ്നിരക്ഷാ സേന തീയണച്ചു.

അസി. ഫയർ ഓഫീസർ വേണുവിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ കാരണം വ്യാപനം തടയാനായി. ചൊവ്വാഴ്ച രാത്രിയും കാറ്റാടിമരങ്ങളോട് ചേർന്നുള്ള ഭാഗങ്ങളിൽ തീപിടിത്തമുണ്ടായിരുന്നു. വേനൽക്കാലത്ത് ചാൽബീച്ചിൽ കാറ്റാടിമരങ്ങൾക്ക് സമീപം അഗ്നിബാധയുണ്ടാകുന്നത് പതിവാണ്. കെ വി സുമേഷ് എംഎൽഎ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ്‌ കെ അജീഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109892/another-fire-broke-out-at-azhikode-chal-beach-in-kannur)