---
title: "പയ്യമ്പള്ളി സെന്റ് കാതറിൻസ് ഫൊറോന ദേവാലയ തിരുനാൾ 22 മുതൽ."
english_title: "Payyampally St. Catherine's Forona Devalaya Thirunal from 22nd. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109893/payyampally-st-catherines-forona-devalaya-thirunal-from-22nd"
published_at: "2023-04-19T23:33:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64402d5dcc7cf_payyampalli.jpg"
keywords: []
---

# പയ്യമ്പള്ളി സെന്റ് കാതറിൻസ് ഫൊറോന ദേവാലയ തിരുനാൾ 22 മുതൽ.

> **Lead Summary:** പയ്യമ്പള്ളി: പയ്യമ്പള്ളി സെന്റ് കാതറിൻസ് ഫൊറോന ദേവാലയ ത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ കത്രീനയുടേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ 22 മുതൽ 30 വരെ നടക്കും. 22ന് വൈകുന്നേരം 4.45ന് ഫൊറോന വികാരി ഫാ. സുനിൽ വട്ടുകുന്നേൽ കൊടിയേറ്റും. അഞ്ചിന് സിമിത്തേരി സന്ദർശനം, തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം- ഫാ. അജിൻ ചക്കാലക്കൽ. 23ന് രാവിലെ 7.30ന് വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് ആഘോഷമായ വിശുദ്ധ കുർ ബാന, വചന സന്ദേശം- ഫാ. റോയി വരകുപാറയ്ക്കൽ.

## Article Content

പയ്യമ്പള്ളി: പയ്യമ്പള്ളി സെന്റ് കാതറിൻസ് ഫൊറോന ദേവാലയ ത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ കത്രീനയുടേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ 22 മുതൽ 30 വരെ നടക്കും. 22ന് വൈകുന്നേരം 4.45ന് ഫൊറോന വികാരി ഫാ. സുനിൽ വട്ടുകുന്നേൽ കൊടിയേറ്റും. അഞ്ചിന് സിമിത്തേരി സന്ദർശനം, തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം- ഫാ. അജിൻ ചക്കാലക്കൽ. 23ന് രാവിലെ 7.30ന് വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് ആഘോഷമായ വിശുദ്ധ കുർ ബാന, വചന സന്ദേശം- ഫാ. റോയി വരകുപാറയ്ക്കൽ.

വൈകിട്ട് 5 മുതൽ 8.30വരെ ബൈബിൾ കൺവെൻഷൻ .24ന് വൈകുന്നേരം 4.30ന് ജപമാല. 5ന് ആഘോഷമായ വിശുദ്ധ കുർബാന ഫാ.ലൈജു മുക്കോംതറയിൽ. ആറ്‌ മുതൽ 8.30 വരെ ബൈബിൾ കൺവെൻഷൻ. 25ന് വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം- ഫാ. ലിൻസൺ ചെങ്ങനിയാടൻ. ആറ് മുതൽ 8.30 വരെ ബൈബിൾ കൺ വെൻഷൻ. 26ന് വൈകുന്നേരം അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം ഫാ. റോബിൻ വല്ലാട്ട്.

27ന് കുന്നേരം 4.30ന് ജപമാല, അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം എന്നിവക്ക് രജത ജൂബിലി നിറവിൽ ആയിരിക്കുന്ന വൈദികർ. ഫാ. ബിന്നി മുളയ്ക്കൽ, ഫാ. ബിജു മാവറ, ഫാ. ജോൺസൺ കൊച്ചിലാത്ത്, ഫാ. തോമസ് പ്ലാശനാൽ, ഫാ. സുനിൽ വട്ടുകുന്നേൽ എന്നിവർ കാർമിക ത്വം വഹിക്കും. 28ന് വൈകുന്നേരം അഞ്ചിന് ആഘോഷമായ റാസ കുർബാന, വചന സന്ദേശം- ഫാ. സിജോ ആവണിക്കുന്നേൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജെഫിൻ ഒഴുങ്ങാലിൽ, ഫാ.ജോമിൻ നാക്കുഴിക്കാട്ട്, ഫാ.സന്തോഷ് ഒറവാറന്തറ എന്നിവർ സഹകാർമി കരായിരിക്കും. 22 മുതൽ 28 വരെ വൈകുന്നേരം നൊവേനയും തി രുശേഷിപ്പ് വണങ്ങലും ഉണ്ടാകും.

29ന് വൈകുന്നേരം അഞ്ചി ന് ആഘോഷമായ വിശുദ്ധ കുർ ബാനയ്ക്ക് ഫാ. ജെയ്സൺ കു ഴികണ്ടത്തിൽ കാർമികത്വം വഹി ക്കും. ഫാ. ബിബിൻ കുഴികണ്ട ത്തിൽ വചനസന്ദേശം നൽകും. 6.45ന് ലദീഞ്ഞ്, തിരുനാൾ പ്രദ ക്ഷിണം. എട്ടിന് സമാപന ആശീർവാദം. 8.15ന് മേളക്കാഴ്ച - ശിങ്കാരിമേളം, ആകാശവിസ്മയം. പ്രധാന തിരുനാൾ ദിനമായ 30ന് രാവിലെ 6.45ന് വിശുദ്ധ കുർബാന, ഒമ്പതിന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം എന്നിവയ്ക്ക് താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാ നിയിൽ കാർമികത്വം വഹിക്കും. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ വാഴ്, സമാപന ആശീർവാദം, നേർച്ച ഭക്ഷണം, കൊടിയിറക്കൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109893/payyampally-st-catherines-forona-devalaya-thirunal-from-22nd)