---
title: "പുന്നാട് ചെലപ്പൂർ സുബ്രഹ്മണ്യക്ഷേത്രം നവീകരണകലശ ധ്വജപ്രതിഷ്ഠാ കൊടിയേറ്റ് മഹോത്സവത്തിന് തുടക്കമായി "
english_title: "Punnad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109897/punnad"
published_at: "2023-04-20T06:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64408e5aa6dfb_FB_IMG_1681952236478.jpg"
keywords: []
---

# പുന്നാട് ചെലപ്പൂർ സുബ്രഹ്മണ്യക്ഷേത്രം നവീകരണകലശ ധ്വജപ്രതിഷ്ഠാ കൊടിയേറ്റ് മഹോത്സവത്തിന് തുടക്കമായി 

> **Lead Summary:**  **ഇരിട്ടി**: പുന്നാട് ഗീതഗ്രാമം ചെലപ്പൂർ ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തിലെ 16 ദിവസം നീണ്ടുനിൽക്കുന്ന നവീകരണകലശ, പുനഃപ്രതിഷ്ഠാ, ധ്വജപ്രതിഷ്ഠാ, കൊടിയേറ്റ് മഹോത്സവത്തിന് ബുധനാഴ്ച തുടക്കമായി. ക്ഷേത്ര കർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും. ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ബുധനാഴ്ച വൈകുന്നേരം ആചാര്യവരണം, മുളയിടൽ, വിവിധ ഹോമങ്ങൾ കലവറ നിറക്കൽ ഘോഷയാത്ര എന്നിവ നടന്നു. 20 ന് വ്യാഴാഴ്ച വിശേഷാൽ പൂജകൾ രാവിലെ 11 മണിക്ക് എൻ.വി. പ്രജിത്തിന്റെ പ്രഭാഷണം 21 ന് രാവിലെ 10 ന് ഗീതാ പാരായണ മത്സരം, ഗീതാ ശ്ലോകാർത്ഥ വ്യാഖ്യാന മത്സരം, വൈകുന്നേരം ചിലങ്കയുടെ നടൻ പാട്ട് , 22 ന് രാവിലെ 11ന് കെ.ഡി. പ്രശാന്തിന്റെ പ്രഭാഷണം, വൈകുന്നേരം 5 ന് ആനപ്പാറ- കല്ലങ്കോട് ദേശവാസികളുടെ കലവറ നിറക്കൽ ഘോഷയാത്ര, വൈകുന്നേരം കോൽക്കളി, കൈകൊട്ടിക്കളി, 23 ന് രാവിലെ 11 ന് സുബ്രഹ്മണ്യ വാച്ച വാദ്ധ്യാനുടെ പ്രഭാഷണം ,

## Article Content

 **ഇരിട്ടി**: പുന്നാട് ഗീതഗ്രാമം ചെലപ്പൂർ ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തിലെ 16 ദിവസം നീണ്ടുനിൽക്കുന്ന നവീകരണകലശ, പുനഃപ്രതിഷ്ഠാ, ധ്വജപ്രതിഷ്ഠാ, കൊടിയേറ്റ് മഹോത്സവത്തിന് ബുധനാഴ്ച തുടക്കമായി. ക്ഷേത്ര കർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും. ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ബുധനാഴ്ച വൈകുന്നേരം ആചാര്യവരണം, മുളയിടൽ, വിവിധ ഹോമങ്ങൾ കലവറ നിറക്കൽ ഘോഷയാത്ര എന്നിവ നടന്നു. 20 ന് വ്യാഴാഴ്ച വിശേഷാൽ പൂജകൾ രാവിലെ 11 മണിക്ക് എൻ.വി. പ്രജിത്തിന്റെ പ്രഭാഷണം 21 ന് രാവിലെ 10 ന് ഗീതാ പാരായണ മത്സരം, ഗീതാ ശ്ലോകാർത്ഥ വ്യാഖ്യാന മത്സരം, വൈകുന്നേരം ചിലങ്കയുടെ നടൻ പാട്ട് , 22 ന് രാവിലെ 11ന് കെ.ഡി. പ്രശാന്തിന്റെ പ്രഭാഷണം, വൈകുന്നേരം 5 ന് ആനപ്പാറ- കല്ലങ്കോട് ദേശവാസികളുടെ കലവറ നിറക്കൽ ഘോഷയാത്ര, വൈകുന്നേരം കോൽക്കളി, കൈകൊട്ടിക്കളി, 23 ന് രാവിലെ 11 ന് സുബ്രഹ്മണ്യ വാച്ച വാദ്ധ്യാനുടെ പ്രഭാഷണം ,

വൈകുന്നേരം ഭജന തുടർന്ന് ഹംസധ്വനി മ്യൂസിക് ഗ്രൂപ്പിന്റെ ഭക്തിഗാന സുധ, 24 ന് രാവിലെ 11 ന് സി. ചാത്തുക്കുട്ടി നായരുടെ പ്രഭാഷണം, വൈകുന്നേരം നൃത്ത നൃത്യങ്ങൾ, 25 ന് രാവിലെ ശ്യാം മോഹൻ ധർമ്മടത്തിന്റെ പ്രഭാഷണം, വൈകുന്നേരം 5.30ന് കോട്ടത്തെ കുന്ന് മുത്തപ്പൻ മടപ്പുരയിൽ നിന്നും കലവറ നിറക്കൽ ഘോഷയാത്ര, തുടർന്ന് നൃത്ത നൃത്ത്യങ്ങൾ എന്നിവ നടക്കും. 26 ന് രാവിലെ 9.30 നും 10.30 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ചെലപ്പൂരപ്പന്റെ പുനഃ പ്രതിഷ്ഠ , ജീവ കലശാഭിഷേകങ്ങൾ, പ്രതിഷ്ഠാ ബലി എന്നിവ നടക്കും. 11 മണിക്ക് സുരേഷ് വയക്കരയുടെ പ്രഭാഷണം, വൈകുന്നേരം കലാപരിപാടികൾ, 28 ന് രാവിലെ 11 ന് എം.കെ. രാഘവന്റെ പ്രഭാഷണം, 2.30ന് അക്ഷരശ്ലോക സദസ്സ്, വൈകുന്നേരം 5.30ന് പാറേങ്ങാട് പൊട്ടൻതിറ ദേവസ്ഥാനത്ത് നിന്നുള്ള കലവറ നിറക്കൽ ഘോഷയാത്ര, തുടർന്ന് അഷ്ടപദി. പതിനൊന്നാം ദിവസമായ 29 ന് രാവിലെ 7 നും 8 നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ ധ്വജ പ്രതിഷ്ഠ നടക്കും. 11 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ തത്വാനന്ദ സ്വാമികൾ പ്രഭാഷണം നടത്തും. കൗൺസിലർ എ.കെ. ഷൈജു അദ്ധ്യക്ഷനാകും. സി.പി. രാമചന്ദ്രൻ പ്രതിഭകളെ അനുമോദിക്കും. വൈകുന്നേരം നടക്കുന്ന ആദരണ സദസ്സിൽ ക്ഷേത്രസമിതി പ്രസിഡന്റ് പി.എം. ഗോവിന്ദൻ നമ്പ്യാർ കൊടിമര ശിൽപ്പികളെ ആദരിക്കും. 30 ന് രാവിലെ 11 ന് കവിയരങ്ങ്, വൈകുന്നേരം തായമ്പക, കലാപരിപാടികൾ, മെയ് 1 ന് രാവിലെ 11 ന് കെ. ശിവശങ്കരന്റെ പ്രഭാഷണം, വൈകുന്നേരം 5.30ന് ഊർപ്പള്ളി ദേശവാസികളുടെ കലവറ നിറക്കൽ ഘോഷയാത്ര, കലാത്മിക കലാക്ഷേത്രം പുന്നാട് അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ , 2 ന് രാവിലെ 11 ന് ഷിനോജ് ചാവശ്ശേരിയുടെ പ്രഭാഷണം, വൈകുന്നേരം ചാക്യാർ കൂത്ത്, 3 ന് രാവിലെ 11ന് ഇഷാറാണി കൊയിലാണ്ടിയുടെ പ്രഭാഷണം, വൈകുന്നേരം പള്ളിവേട്ട, തുടർന്ന് തിടമ്പ് നൃത്തം എന്നിവ നടക്കും. ഉത്സവത്തിന്റെ അവസാന ദിവസമായ 4 ന് രാവിലെ ആറാട്ട്, കലശാഭിഷേകം ഉച്ചപ്പൂജ എന്നിവക്ക് ശേഷം ആറാട്ട് സദ്യയോടെ ഉത്സവം സമാപിക്കും. ഉത്സവ നാളുകളിൽ എല്ലാ ദിവസവും ഭക്തജനങ്ങൾക്കായി ഉച്ചക്കും രാത്രിയും പ്രസാദ ഊട്ടും ക്ഷേത്രത്തിൽ നടക്കുമെന്ന് ക്ഷേത്ര സമിതി പ്രസിഡന്റ് പി.എം. ഗോവിന്ദൻ നമ്പ്യാർ, സിക്രട്ടറി ടി.കെ. മിഥുൻ, വി. സന്തോഷ്, എം. രതീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109897/punnad)