---
title: "മാഹി ദേശീയപാതയിൽ സെമിത്തേരി റോഡിന് സമീപത്തെ പെട്രോൾപമ്പിന് സമീപം ടാങ്കർലോറി നിന്നുപോയതിനെത്തുടർന്ന്  ഗതാഗതതടസ്സമുണ്ടായി"
english_title: "Mahi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109907/mahi"
published_at: "2023-04-20T08:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6440a8d3dbc26_Screenshot_20230420-082138_WhatsApp.jpg"
keywords: []
---

# മാഹി ദേശീയപാതയിൽ സെമിത്തേരി റോഡിന് സമീപത്തെ പെട്രോൾപമ്പിന് സമീപം ടാങ്കർലോറി നിന്നുപോയതിനെത്തുടർന്ന്  ഗതാഗതതടസ്സമുണ്ടായി

> **Lead Summary:** **മയ്യഴി** : മാഹി ദേശീയപാതയിൽ സെമിത്തേരി റോഡിന് സമീപത്തെ പെട്രോൾപമ്പിന് സമീപം പെട്രോളിയം ടാങ്കർലോറി നിന്നുപോയതിനെത്തുടർന്ന് ഒൻപത് മണിക്കൂറോളം ഗതാഗതതടസ്സമുണ്ടായി. വ്യാഴാഴ്ച രാവിലെ 5.30-നാണ് ലോറി തകരാറായി നിന്നുപോയത്. ലോറിയുടെ തകരാർ പരിഹരിച്ച് ലോറി നീക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് രാത്രി 8.30-ഓടെ ലോറി കെട്ടിവലിച്ച് മാഹി മൈതാനത്തിന്റെ ഭാഗത്തേക്ക് മാറ്റി. ഇതോടെയാണ് ഗതാഗതതടസ്സം നീങ്ങിയത്.

## Article Content

**മയ്യഴി** : മാഹി ദേശീയപാതയിൽ സെമിത്തേരി റോഡിന് സമീപത്തെ പെട്രോൾപമ്പിന് സമീപം പെട്രോളിയം ടാങ്കർലോറി നിന്നുപോയതിനെത്തുടർന്ന് ഒൻപത് മണിക്കൂറോളം ഗതാഗതതടസ്സമുണ്ടായി. വ്യാഴാഴ്ച രാവിലെ 5.30-നാണ് ലോറി തകരാറായി നിന്നുപോയത്. ലോറിയുടെ തകരാർ പരിഹരിച്ച് ലോറി നീക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് രാത്രി 8.30-ഓടെ ലോറി കെട്ടിവലിച്ച് മാഹി മൈതാനത്തിന്റെ ഭാഗത്തേക്ക് മാറ്റി. ഇതോടെയാണ് ഗതാഗതതടസ്സം നീങ്ങിയത്.

ന്യൂമാഹി ടൗൺ, കെ.ടി.സി. കവല എന്നിവിടങ്ങളിലൊക്കെ വാഹനങ്ങൾ ഒരുപാട് സമയം കുടുങ്ങി. ഗതാഗതനിയന്ത്രണത്തിന് വേണ്ടരീതിയിൽ പോലീസ് സേവനം ലഭിച്ചില്ലെന്ന് പരാതി ഉയർന്നു. മാഹിയിലെ പെട്രോൾപമ്പുകളിൽ ഇന്ധനം നിറക്കാനെത്തുന്ന വൻതോതിലുള്ള വാഹനങ്ങൾ സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്കും കൂടിയായപ്പോൾ യാത്രക്കാർ വലഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109907/mahi)