---
title: "കഴിഞ്ഞയാഴ്ച റിലീസ് ആയ സിനിമ ട്രെയിനിൽ ഇരുന്നു കാണുന്നയാളുടെ ഫോട്ടോ പുറത്തുവിട്ട് സംവിധായകൻ "
english_title: "Adi movie "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109930/adi-movie"
published_at: "2023-04-20T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6440c52b685e5_Screenshot_20230420_101547_Facebook.jpg"
keywords: []
---

# കഴിഞ്ഞയാഴ്ച റിലീസ് ആയ സിനിമ ട്രെയിനിൽ ഇരുന്നു കാണുന്നയാളുടെ ഫോട്ടോ പുറത്തുവിട്ട് സംവിധായകൻ 

> **Lead Summary:** അഹാന കൃഷ്ണയും ഷൈൻ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് അടി. ആക്ഷൻ പാക്കിഡ് ഫാമിലി എന്റർടെയ്നർ ആയ ചിത്രം ഏപ്രിൽ 14ന് തിയറ്ററുകളിൽ എത്തി. ഇതിനകം മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. 

## Article Content

അഹാന കൃഷ്ണയും ഷൈൻ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് അടി. ആക്ഷൻ പാക്കിഡ് ഫാമിലി എന്റർടെയ്നർ ആയ ചിത്രം ഏപ്രിൽ 14ന് തിയറ്ററുകളിൽ എത്തി. ഇതിനകം മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. 

പ്രശോഭ വിജയനാണ്  ചിത്രത്തിന്റെ സംവിധാനം. പ്രശോഭ് വിജയന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ ഏപ്രില്‍ 14 ഇറങ്ങി തീയറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന അടി ചിത്രം ട്രെയിനില്‍ ഇരുന്ന് മൊബൈലില്‍ കാണുന്ന ഒരാളാണ് ചിത്രത്തിലുള്ളത്.

എവിടെയാണ് സംഭവം എന്നൊ, കൂടുതല്‍ കാര്യങ്ങളോ സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചിട്ടില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യം അന്വേഷിക്കുന്ന നിരവധി കമന്‍റുകള്‍ പോസ്റ്റിന് അടിയില്‍ ഉണ്ട്.

ദുല്‍ഖര്‍ സല്‍മാനാണ് അടിയുടെ നിര്‍മ്മാതാവ്. 'വരനെ ആവശ്യമുണ്ട്', 'മണിയറയിലെ അശോകൻ', 'കുറുപ്പ്' എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് നിർമ്മിച്ച ചിത്രമാണിത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109930/adi-movie)