---
title: "മില്ലുമുക്ക് - കൊല്ലി വയൽ - ഹൈസ്കൂൾ കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Millumuk - Kolli Field - High School Hill Road inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109935/millumuk-kolli-field-high-school-hill-road-inaugurated"
published_at: "2023-04-20T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6440cc75edad8_IMG-20230420-WA0037.jpg"
keywords: []
---

# മില്ലുമുക്ക് - കൊല്ലി വയൽ - ഹൈസ്കൂൾ കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കണിയാമ്പറ്റ**: പനമരം ബ്ലോക്ക് പഞ്ചായത്ത് 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് നിർമ്മാണം പൂർത്തീകരിച്ച മില്ലുമുക്ക് -കൊല്ലി വയൽ -ഹൈസ്കൂൾ കുന്ന് റോഡിന്റെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി നിർവഹിച്ചു. ചടങ്ങിൽ ഡിവിഷൻ മെമ്പർ ടി മണി അധ്യക്ഷത വഹിച്ചു.

## Article Content

**കണിയാമ്പറ്റ**: പനമരം ബ്ലോക്ക് പഞ്ചായത്ത് 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് നിർമ്മാണം പൂർത്തീകരിച്ച മില്ലുമുക്ക് -കൊല്ലി വയൽ -ഹൈസ്കൂൾ കുന്ന് റോഡിന്റെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി നിർവഹിച്ചു. ചടങ്ങിൽ ഡിവിഷൻ മെമ്പർ ടി മണി അധ്യക്ഷത വഹിച്ചു.

വളരെയേറെ പഴക്കം ചെന്ന ഈറോഡ് മില്ല് മുക്ക് പ്രദേശത്തു നിന്നും ഹൈസ്കൂൾ പ്രദേശത്തേക്ക് എത്തിപ്പെടുന്നതിന് നൂറുകണക്കിന് വിദ്യാർത്ഥികളും യാത്രക്കാരും ആശ്രയിക്കുന്ന റോഡാണ് ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ആണ് ഈ റോഡ് കോൺക്രീറ്റ് പ്രവർത്തി യാഥാർത്ഥ്യമാകുന്നത് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 15 ലക്ഷം രൂപ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം പൂർത്തീകരിക്കുന്നത്.

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ കുഞ്ഞായിഷ വാർഡ് വികസന സമിതി കൺവീനർ അബ്ദുല്ല വരിയിൽ ഹാരിസ് പാറക്കണ്ടി ഷമീർ കോൽകാട്ടിൽ.സുലൈമാൻ കൈല ടിക്കൽ അബുൽ പറമ്പിൽ സൂപ്പി പറമ്പത്ത് ബാബു അബൂബക്കർ മുക്രി കുഞ്ഞമ്മദ് നല്ലോളി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109935/millumuk-kolli-field-high-school-hill-road-inaugurated)