---
title: "അമ്മയും മകളും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ "
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109936/died"
published_at: "2023-04-20T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6440cc0add10d_Screenshot_20230420-105122_Facebook.jpg"
keywords: []
---

# അമ്മയും മകളും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ 

> **Lead Summary:** **ഹരിപ്പാട്**: അമ്മയും മകളും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. തൃക്കുന്നപ്പുഴ പ്രണവം നഗറിന് കിഴക്ക് കള്ളിക്കാടൻ തറയിൽ സുരേഷിൻ്റെ ഭാര്യ ശുഭയും (അമ്പിളി - 54 ), മകൾ അഞ്ജു ( രേവതി - 34) എന്നിവരെയാണ് ബുധനാഴ് വൈകിട്ട് ഏഴ് മണിയോടെ രണ്ട് മുറികളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശുഭയുടെ ഭർത്താവ് സുരേഷ് കുമാർ വീട്ടിൽ നിന്ന് പുറത്തു പോയി തിരികെ എത്തിയപ്പോഴാണ് ഇവരെ തൂങ്ങിയ നിലയിൽ കണ്ടത്.

## Article Content

**ഹരിപ്പാട്**: അമ്മയും മകളും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. തൃക്കുന്നപ്പുഴ പ്രണവം നഗറിന് കിഴക്ക് കള്ളിക്കാടൻ തറയിൽ സുരേഷിൻ്റെ ഭാര്യ ശുഭയും (അമ്പിളി - 54 ), മകൾ അഞ്ജു ( രേവതി - 34) എന്നിവരെയാണ് ബുധനാഴ് വൈകിട്ട് ഏഴ് മണിയോടെ രണ്ട് മുറികളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശുഭയുടെ ഭർത്താവ് സുരേഷ് കുമാർ വീട്ടിൽ നിന്ന് പുറത്തു പോയി തിരികെ എത്തിയപ്പോഴാണ് ഇവരെ തൂങ്ങിയ നിലയിൽ കണ്ടത്.

അയൽവാസികൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. .മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109936/died)