---
title: "അനധികൃതമായി കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച പുഴ മണൽ പിടികൂടി"
english_title: "He tried to smuggle river sand and caught it"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109940/he-tried-to-smuggle-river-sand-and-caught-it"
published_at: "2023-04-20T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6440cf1eda0d8_IMG-20230420-WA0038.jpg"
keywords: []
---

# അനധികൃതമായി കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച പുഴ മണൽ പിടികൂടി

> **Lead Summary:** **ഇരിട്ടി:** ടിപ്പർ ലോറിയിൽ അനധികൃതമായി കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച 180 അടി പുഴമണൽ പിടികൂടി. ഇന്ന് വെളുപ്പിന് പായം വില്ലേജ് ഓഫീസ് പരിസരത്ത് വച്ച് ഇരിട്ടി സി ഐ കെ. ജെ. വിനോയിയും സംഘവും നടത്തിയ വാഹന പരിശോധന സമയത്ത് സംശയം തോന്നി വാഹനം തടഞ്ഞു പരിശോധന നടത്തിയപ്പോഴാണ് പുഴമണൽ പിടികൂടിയത്.ഡ്രൈവർ പേരട്ട സ്വദേശി കെ. പി. സഫിൽ ടിപ്പർ ലോറിയും പോലീസ് കസ്റ്റഡിയിൽ എടുത്തു. കേസ് ജിയോളജി വകുപ്പിന് കൈമാറും.

## Article Content

**ഇരിട്ടി:** ടിപ്പർ ലോറിയിൽ അനധികൃതമായി കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച 180 അടി പുഴമണൽ പിടികൂടി. ഇന്ന് വെളുപ്പിന് പായം വില്ലേജ് ഓഫീസ് പരിസരത്ത് വച്ച് ഇരിട്ടി സി ഐ കെ. ജെ. വിനോയിയും സംഘവും നടത്തിയ വാഹന പരിശോധന സമയത്ത് സംശയം തോന്നി വാഹനം തടഞ്ഞു പരിശോധന നടത്തിയപ്പോഴാണ് പുഴമണൽ പിടികൂടിയത്.ഡ്രൈവർ പേരട്ട സ്വദേശി കെ. പി. സഫിൽ ടിപ്പർ ലോറിയും പോലീസ് കസ്റ്റഡിയിൽ എടുത്തു. കേസ് ജിയോളജി വകുപ്പിന് കൈമാറും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109940/he-tried-to-smuggle-river-sand-and-caught-it)