---
title: "സംസ്ഥാനത്ത് സ്വര്‍ണ വില കൂടി"
english_title: "Gold price increased nov 16"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10995/gold-price-increased-nov-16"
published_at: "2021-11-16T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61933bd9c7d0e_images - 2021-11-16T103416.934.jpeg"
keywords: []
---

# സംസ്ഥാനത്ത് സ്വര്‍ണ വില കൂടി

> **Lead Summary:** **കൊച്ചി**: സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.പവന് 200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 36,920. ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4615 രൂപ.

## Article Content

**കൊച്ചി**: സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.പവന് 200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 36,920. ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4615 രൂപ.

കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്നു വില. ഇന്നലെ വില കുറഞ്ഞു. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് വില വീണ്ടും കയറുകയായിരുന്നു. 12 ദിവസത്തിനിടെ 1300 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് കഴിഞ്ഞ രണ്ട് ദിവസമായി. ഈ മാസത്തിന്റെ തുടക്കത്തില്‍ ഏറ്റവും കുറഞ്ഞ നിലവാരത്തിലായിരുന്നു സ്വര്‍ണ വില. ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത് വില ഉയരാന്‍ ഇടയാക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10995/gold-price-increased-nov-16)