---
title: "അപകടത്തിൽപ്പെട്ട കാറിൽ ഒന്നരക്കിലോ കഞ്ചാവ്: യുവാവ് അറസ്റ്റിൽ"
english_title: "One and a half kilos of ganja in the accident car: youth arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109981/one-and-a-half-kilos-of-ganja-in-the-accident-car-youth-arrested"
published_at: "2023-04-20T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6440f947ea850_Picsart_23-04-20_14-04-32-021.jpg"
keywords: []
---

# അപകടത്തിൽപ്പെട്ട കാറിൽ ഒന്നരക്കിലോ കഞ്ചാവ്: യുവാവ് അറസ്റ്റിൽ

> **Lead Summary:** **ബത്തേരി**: ഒന്നരകിലോയോളം കഞ്ചാവുമായി യുവാവിനെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. ബത്തേരി ചെതലയം പുകലമാളം സ്വദേശി തൈതൊടിവീട്ടിൽ മുത്തലിബ് ആണ് പിടിയിലായത്. ബത്തേരി കല്ലുവയലിൽ ഇന്ന് പുലർച്ചെ 2 മണിയോടെയാണ് മുത്തലിബിനെ പൊലിസ് പിടികൂടിയത്. ഇയാൾ സഞ്ചരിച്ച കാറിൽ നിന്നും 1. 450 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

## Article Content

**ബത്തേരി**: ഒന്നരകിലോയോളം കഞ്ചാവുമായി യുവാവിനെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. ബത്തേരി ചെതലയം പുകലമാളം സ്വദേശി തൈതൊടിവീട്ടിൽ മുത്തലിബ് ആണ് പിടിയിലായത്. ബത്തേരി കല്ലുവയലിൽ ഇന്ന് പുലർച്ചെ 2 മണിയോടെയാണ് മുത്തലിബിനെ പൊലിസ് പിടികൂടിയത്. ഇയാൾ സഞ്ചരിച്ച കാറിൽ നിന്നും 1. 450 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

എതിരെ വന്ന ബൈക്കുമായി മുത്തലിബ് സഞ്ചരിച്ച കാർ തട്ടിയതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് പൊതികളായി സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109981/one-and-a-half-kilos-of-ganja-in-the-accident-car-youth-arrested)